കേരളാ ടൂറിസം ഡെവലപ്പ്മെൻ്റ് കോർപ്പറേഷനിൽ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥന് പ്രമോഷൻ

തിരുവനന്തപുരം: കെടിഡിസിയിൽ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥന് പ്രമോഷൻ നൽകിയതായി ആക്ഷേപം. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെടിഡിസിയിൽ പാർട്ടി നിയമനം ലഭിച്ച ഉദ്യോഗസ്ഥന് വാരിക്കോരി ശമ്പളം നൽകുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച രേഖകൾ പുറത്തായി
സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരളാ ടൂറിസം ഡെവലപ്പ്മെൻ്റ് കോർപ്പറേഷനിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ്റെ മരുമകനായ രമേഷ് കുമാറിനാണ് കമ്പനി സെക്രട്ടറിയേക്കാളും ഉയർന്ന ശമ്പളം നൽകുന്നത്. മതിയായ യോഗ്യതയില്ലാത്തതിനാൽ രമേഷ് കുമാറിനെ കമ്പനി സെക്രട്ടറിയാക്കാൻ കഴിയുമായിരുന്നില്ല. ഇതോടെയാണ് കെടിഡിസി ബോർഡും സർക്കാരും ചേർന്ന് പിഎസ് സിയെ അറിയിക്കാതെ ഇല്ലാത്ത തസ്തികയുണ്ടാക്കി പ്രൊമോഷനും വാരിക്കോരി ശമ്പളവും നൽകാൻ തീരുമാനിച്ചത്.