രുദ്രകാളിയും ഖഗേന്ദ്ര പ്രസാദും ഇനി ഖത്തറിലേക്ക് പറക്കും

ഭൈരഹവ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് കാര്‍ഗോ വിമാനം വഴിയാകും ആനകളെ ഖത്തറിൽ എത്തിക്കുക. രണ്ട് വർഷം മുമ്പ് ആനകളെ നൽകണമെന്ന് ഖത്തർ അഭ്യർത്ഥിച്ചിരുന്നു. ഈ ആനകളോടൊപ്പം അവരുടെ രണ്ട് പാപ്പാന്മാരും ഖത്തറിലേക്ക് പോകും. ഒരു മാസത്തേക്ക് ഇവർ ഖത്തറിൽ താമസിച്ച് പ്രാദേശിക പാപ്പാന്മാർക്ക് പരിശീലനം നൽകും.
ചിത്വാന്‍ ദേശീയ പാര്‍ക്കിലെ രണ്ട് ആനകളെ ഖത്തറിന് സമ്മാനമായി നൽകുമെന്ന് നേപ്പാള്‍. ഏഴ് വയസുള്ള പിടിയാന രുദ്രകാളിയും ആറ് വയസുള്ള ഖഗേന്ദ്ര പ്രസാദ് എന്ന ആനക്കുട്ടിയെയുമാണ് ഖത്തറിലേക്ക് അയയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി നേപ്പാള്‍ ദേശീയ ഉദ്യാന, വന്യജീവി സംരക്ഷണ വകുപ്പ് വക്താവ് ഡോ. ഹരി ഭന്ദ്ര ആചാര്യ പറഞ്ഞു.