ശമ്ബളം മുടങ്ങി; 108 ആംബുലൻസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഇന്ന്

ശമ്ബളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പണിമുടക്ക് ഇന്ന്.
ജൂണിലെ ശമ്ബളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എംആർഐ ഗ്രീൻ ഹെല്‍ത്ത് സർവീസ് എന്ന കമ്ബനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല.
എല്ലാ മാസവും ഏഴാം തീയതിക്കു മുമ്ബ് ശമ്ബളം നല്‍കുമെന്ന ഉറപ്പുകള്‍ നടത്തിപ്പ് കമ്ബനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. സംസ്ഥാന സർക്കാർ 4.34 കോടി രൂപ കമ്ബനിക്ക് ശമ്ബളം നല്‍കാനായി കൈമാറിയിട്ടും പൈലറ്റ്മാർക്കും നഴ്സുമാർക്കും ഇതുവരെ ശമ്ബളം നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധിച്ചിട്ടും കമ്ബനി ശമ്ബളം നല്‍കാത്ത പശ്ചാത്തലത്തിലാണ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്.