അവനെ വീഴാതെ താങ്ങി നിർത്താൻ ശ്രമിക്കുന്ന ഏഴാറ്റുമുഖം ഗണപതി; കരളലിയിപ്പിക്കുന്ന ആ കാഴ്ച

കൂട്ടത്തിൽ ഒരുത്തനൊരപത് വരുമ്പോൾ മനുഷ്യരെല്ലാം സാധാരണ പതിയെ ഒന്നുമറിയാത്തപോലെ അയാളിൽ നിന്നും തെന്നി മറക്കുകയാണ് പതിവ് ,എല്ലാരവരും എന്നല്ല ഭൂരുഭാഗം പേര് അത്തരത്തിലുള്ളവർ തന്നെയാണ് .എന്നാൽ കൂട്ടത്തിൽ ഒരുത്തനു എന്തോ ആപത് സംഭവിക്കാൻ പോകുന്നു എന്ന കണ്ടപ്പോൾ ചേർന്നു നിന്ന് കെട്ടിപിടിച്ചൊരു കൊമ്പൻ മനുഷ്യർക്ക് പോലും മാതൃകയാവുകയാണ്.
അതിരപ്പിള്ളിയിലെ മസ്തകത്തില് മുറിവേറ്റ കാട്ടുകൊമ്പനെ മയക്കുവെടി വച്ചതിന് ശേഷമുള്ള സാഹചര്യം. എല്ലാവരുടെയും കണ്ണ് പാഞ്ഞത് പരിക്കേറ്റ് തളര്ന്ന കൊമ്പനിലേക്കായിരുന്നില്ല. പകരം മയക്കു വെടി കൊണ്ട് മയക്കത്തിലേക്ക് വഴുതിക്കൊണ്ടിരുന്ന കൊമ്പനെ താങ്ങി, സമീപത്ത് നിലയുറപ്പിച്ച ഏഴാറ്റുമുഖം ഗണപതിയിലേക്കാണ്.
സംഘം കൊമ്പനെ സ്പോട്ട് ചെയ്തതു മുതല് ഗണപതി ആനയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. മയക്കുവെടി വച്ചപ്പോഴും ഗണപതി കൊമ്പനരികില് തന്നെ നിന്നു.മയങ്ങി തുടങ്ങിയപ്പോള് കൊമ്പനെ ഉണര്ത്താന് ഗണപതി കിണഞ്ഞ് ശ്രമിക്കുന്നുണ്ടായിരുന്നു. തുമ്പിക്കൈ കൊണ്ട് തലോടിയും കുട്ടിക്കൊമ്പ് കൊണ്ട് കുത്തിയും അവന് കൊമ്പനെ ഉണര്ത്താന് പാടുപെട്ടു. വലിയ ശബ്ദത്തില് ചിന്നംവിളിച്ചു നോക്കിയിട്ടും കൊമ്പനെ ഉണര്ത്താന് ഗണപതിയ്ക്കായില്ല. ഇതിനിടെ ആന മറിഞ്ഞ് വീഴുകയായിരുന്നു.
ആൾക്കൂട്ടം മുറിവേറ്റിരിക്കുന്നവനെ ആക്രമിക്കുമെന്ന് ഭയന്നോ എന്തോ അവനെ കാട്ടിലേക്ക് കൂട്ടി കൊണ്ട് പോകാൻ ആയിരിക്കാം ഗണപതി ശ്രമിച്ചത്.തളർന്ന വീഴാതെ അവനെ താങ്ങാൻ പാടുപെടുന്നതും തന്റെ ദേഹത്തോട് ചാരി ചേർത്ത നിർത്തി മയക്കുവെടിയേറ്റവനെ വീഴാതെ നിർത്തുന്നതും ഒക്കെ കാണുമ്പോൾ സത്യത്തിൽ അത്ഭുതവും അതിലേറെ അതിശയവുമാണ് തോന്നിയത്,ഒരു മൃഗത്തിന് സഹജീവിയോടുള്ള കരുണയും സ്നേഹവും നമ്മൾ മനുഷ്യർ കണ്ടു തന്നെ പഠിക്കണം.
വീണു കിടക്കുന്ന കൂട്ടുകാരനെ ഒറ്റയ്ക്കാക്കി പോകാതെ അവനോടൊപ്പം നിന്ന ഏഴാറ്റുമുഖം ഗണപതിയെ തുരത്താന് റബര് ബുള്ളറ്റ് പ്രയോഗിക്കുകയായിരുന്നു ഒടുക്കം ദൗത്യ സംഘം.ഒരു പക്ഷെ ദൗത്യ സംഘം ഏറെ വളഞ്ഞു പോയത് ഈ ദൗത്യത്തിന് മുന്നിൽ ആയിരിക്കാം
ഇത് കാണുമ്പോൾ പെട്ടെന്നു ഓർത്തു പോകുന്നത് സഹപാഠിയെ റഗുചെയ്ത ആ ആര് പേര് കുറിച്ചാണ്…യഥാർത്ഥത്തിൽ സ്നേഹവും കരുണയും അലിവും ഒക്കെ ആരും പഠിപ്പിക്കേണ്ടതല്ല ,മാതാപിതാക്കളോ അധ്യാപകരോ ഒന്നും എന്ന തോന്നിപോകുന്നു ഈ ദൃശ്യം കണ്ടപ്പോൾ …കാടിന് നാടും വിറപ്പിച്ചു കറങ്ങി നടക്കുന്ന ഏഴാറ്റുമുഖം ഗണപതി ഒരു പള്ളിക്കൂടത്തിൽ പോയിട്ടും ഒന്നും അല്ലല്ലോ ഈ അലിവ് പഠിച്ചത് .
മയക്കുവെടി ഏറ്റതിന് പിന്നാലെ മയങ്ങി തുടങ്ങിയ കൊമ്പനെ ഉണര്ത്താനും തുമ്പിക്കൈ കൊണ്ട് താങ്ങി നിര്ത്താനും പാടുപെടുന്ന ഗണപതി കറയില്ലാത്ത സ്നേഹത്തിന്റെ പ്രതീകമായി.ഇന്ന് അവന്റെ മുഖത്ത് പതിവുള്ള ആ കുസൃതിത്തരമുണ്ടായിരുന്നില്ല. സഹജീവി സ്നേഹത്തിന്റെ തലയെടുപ്പായിരുന്നു.
നന്മയും സ്നേഹവും ഒരാളുടെ ഉള്ളിൽ സ്വതവേ തോന്നേണ്ടുന്ന വികാരങ്ങൾ ആണ്… അവസരോചിതമായി പെരുമാറാൻ ഒരു മൃഗത്തിന്ഇ പോലും സാധിക്കുമ്പോൾ ലജ്ജിച്ചു പോവുകയാണ് മനുഷ്യൻ ഇത്രമേൽ ചെറുതായല്ലോ എന്നോർത്തു.