ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ വിവാഹിതനായി
വടകര∙ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ ആർ.സി.അഭിനന്ദും റിയ ഹരീന്ദ്രനും തമ്മിലുള്ള വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്. രാവിലെ പതിനൊന്നരയ്ക്കു വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്ക് അഭിനന്ദ് രമയുടെ കൈ പിടിച്ച് എത്തി.കെ.കെ.രമയുടെ കൈ പിടിച്ച് അഭിനന്ദ് വിവാഹ മണ്ഡപത്തിലേക്കു കടന്നുവന്നപ്പോൾ നിറഞ്ഞമനസ്സോടെ അതിഥികൾ ഒപ്പം നിന്നു.
ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണു ജോലി ചെയ്യുന്നത്. 2012ൽ ടിപി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസ്സായിരുന്നു. ഒഞ്ചിയത്തു വലിയ സംഘർഷാവസ്ഥ നിലനിന്നതിനാൽ അഭിനന്ദു മറ്റു സ്ഥലങ്ങളിൽനിന്നാണു പഠനം പൂർത്തിയാക്കിയത്. കേരളം ഞെട്ടിയ രാഷ്ട്രീയ കൊലപാതകത്തിനിരയായ ടിപിയുടെ മകന്റെ വിവാഹത്തിനു കക്ഷി,രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ നാനതുറകളിൽനിന്നുള്ളവർ പങ്കെടുത്തു.