പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവതികളെയും ഉപദ്രവിച്ച സോപോർ സ്വദേശിയായ ഇജാസ് ഷെയ്ഖിനു ജീവപര്യന്തം

ജമ്മു കശ്മീരില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവതികളെയും ഉപദ്രവിച്ച ഇമാമിന് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി.സോപോർ സ്വദേശിയായ ഇജാസ് ഷെയ്ഖിനെ ആണ് കോടതി ശിക്ഷിച്ചത്. 10 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ ഇയാള്‍ക്ക് പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്. 50,000 രൂപയാണ് പിഴ. 50,000 രൂപ വച്ച് എല്ലാ ഇരകള്‍ക്കും നല്‍കാനാണ് കോടതി ഉത്തരവ്.
30 വർഷക്കാലമായി ഇയാള്‍ വിശ്വാസം മുതലെടുത്ത് കുട്ടികളെയും യുവതികളെയും പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. ജമ്മു കശ്മീരില്‍ പ്രമുഖനായ ഇമാമുമാരില്‍ ഒരാളാണ് ഇജാസ്. ഇത് മുതലെടുത്താണ് ഇയാള്‍ പീഡനം തുടർന്നിരുന്നത്. കശ്മീരിന്റെ വിവിധ മസ്ജിദുകളില്‍ ഇയാള്‍ ഇമാമായി സേവനം ചെയ്തിട്ടുണ്ട്.
അദ്ധ്യാപകൻ, മതപ്രാസംഗികൻ എന്നീ നിലകളില്‍ ഇസ്ലാമിക വിശ്വാസികള്‍ക്കിടയില്‍ ഇജാസിന് വലിയ സ്വാധീനം ഉണ്ട്. അതുകൊണ്ട് തന്നെ ഇയാള്‍ക്ക് കീഴില്‍ പഠിക്കാനും ഉപദേശം സ്വീകരിക്കാനുമെല്ലാം രക്ഷിതാക്കള്‍ മക്കളെ അയക്കുമായിരുന്നു. ചെറിയ കുട്ടികള്‍ വരെ പ്രായപൂർത്തിയായ യുവതികള്‍ ഇയാളുടെ പക്കല്‍ എത്താറുണ്ടായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ എത്തുന്ന കുട്ടികളെ ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് വിവരം. ഓരോ ദിവസവും ഓരോരുത്തരാണ് ഇയാളുടെ ഉപദ്രവത്തിന് ഇരയാകുക. പീഡനം സഹിക്കാതെ ആകുമ്ബോള്‍ കുട്ടികള്‍ വീടുകളില്‍ എത്തി പരാതി പറയാറുണ്ട്. ചോദ്യം ചെയ്യാനെത്തുമ്ബോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി ഇവരെ തിരികെ അയക്കാറാണ് പതിവ്.
നിരവധി മസ്ജിദുകളില്‍ ഇയാള്‍ ഇമാം ആയിട്ടുണ്ട്. എല്ലാവിടെയും ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ട്. യുവതികളെയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളെ ഭയന്ന് ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പോലീസ് മുൻപാകെ എത്തിയിരുന്നില്ല. 2016 ല്‍ ആയിരുന്നു ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ഇയാളുടെ പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ആയ യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ എല്ലാ വിവരങ്ങളും ഡോക്ടർമാരോട് തുറന്ന് പറയുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. എന്നാല്‍ ഇയാള്‍ സ്വാധീനം ഉപയോഗിച്ച് ഇതില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ആയിരത്തോളം കുട്ടികളെ പീഡിപ്പിച്ചതായി വ്യക്തമായി. ഇതോടെ ഇയാളെ ജയിലില്‍ അടയ്ക്കാനുള്ള നിയമ പോരാട്ടം ആരംഭിക്കുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ വിരാമം ആയത്.
500 ലധികം തവണ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളോട് ആണ് ഇയാള്‍ക്ക് പ്രിയം. ശരീരത്തില്‍ ജിന്ന് ബാധിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് നിരവധി കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ട്. തന്നെയും ആദ്യമായി ഉപദ്രവിച്ചത് ഇങ്ങനെ ആണെന്നും യുവതി വ്യക്തമാക്കുന്നു.
കേരളത്തില്‍ പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.