തൂങ്ങിയാടുന്ന വാളിന് താഴെയോ സിറിയ?
2011 മുതൽ തുടങ്ങിയതാണ് സിറിയയിൽ ആഭ്യന്തര കലാപം .എന്നാൽ ഏതാനും ദിവസങ്ങളായി ഈ പോരാട്ടം തീവ്രമായിരുന്നു .
വിമത സേനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ 11 ദിവസം കൊണ്ട് ബഷർ അൽ അസദിന്റെ ഭരണത്തിന് അന്ത്യം കുറിച്ചു . അരനൂറ്റാണ്ട് നീണ്ട അസദ് കുടുംബത്തിന്റെ ഭരണം അബു മുഹമ്മദ് അല്‍ ജുലാനിയുടെ നേതൃത്വത്തിലുള്ള ഹയാത്ത് തെഹ്രീര്‍ അല്‍ അഷാം വിമത സേനയുടെ ഇടപെടലില്‍ അവസാനിച്ചു. ടർക്കിഷ് സായുധ സംഘങ്ങളുടെ സഹായത്തോടെയാണ് സുന്നി സായുധ സംഘമായ ഹയാത്ത് തഹരീർ അൽഷംസ് സിറിയ പിടിച്ചടക്കിയത്.എന്നാല്‍ ബഷാര്‍ വീഴുമ്ബോള്‍ തിരിച്ചടിയേറ്റത് റഷ്യ-ഇറാന് ചേരിക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ . ഇത്രയും കാലം രാജ്യത്തെ വിമത സേനയെ പ്രതിരോധിച്ചത് റഷ്യന്‍-ഇറാന് പിന്തുണയോടെയാണ്. നിലവില്‍ ഇറാന്റെ പിന്തുണയുള്ള ഹമാസും ഹിസ് ബുള്ളയും ഇസ്രയേലുമായി യുദ്ധത്തിലായത് കൊണ്ടും മറുവശത്ത് റഷ്യ യുക്രയിനുമായി യുദ്ധം തുടരുന്നത് കൊണ്ടും ഈ നിര്‍ണായക ഘട്ടത്തില്‍ അസാദിനെ സംരക്ഷിക്കാനാകാതെ നോക്കിനില്‍ക്കാനേ ഇരുരാജ്യങ്ങൾക്കും കഴിഞ്ഞുള്ളൂ. കഴിഞ്ഞ ദിവസം അധികാര മാറ്റ ചര്‍ച്ചകളെ തുടര്‍ന്ന് സൈനിക വിമാനത്തില്‍ രക്ഷപ്പെട്ട അസദും കുടുംബവും നിലവില്‍ മോസ്കോയില്‍ അഭയം തേടിയെന്നാണ് വിവരം.
എന്താണ് സിറിയയില്‍ സംഭവിച്ചത്….
ഇസ്രയേല്‍, ലെബനന്, ഇറാഖ്, ജോര്‍ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സിറിയ. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിര്‍ണായകമായ ഭൂപ്രദേശം. 2.32 കോടി ജനസംഖ്യ. എന്നാല്‍ കേരളത്തിനേക്കാള്‍ അഞ്ചിരട്ടി വലിപ്പം രാജ്യത്തിനുണ്ട്.ജനസംഖ്യയില്‍ 75 ശതമാനവും സുന്നി മുസ്ലിങ്ങള്‍. 13 ശതമാനം ഷിയാ വിഭാഗക്കാര്‍. ക്രിസ്ത്യാനികള്‍ 10 ശതമാനവുമാണ്. ബഷാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രാഷ്ട്രീയമായി ഇറാനൊപ്പം. ഭൂരിഭാഗം പ്രദേശങ്ങളും സര്‍ക്കാര്‍ അധികാരത്തിന് കീഴിലാണെങ്കിലും ചില കേന്ദ്രങ്ങള്‍ തുര്‍ക്കി പോലുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലും ആയിരുന്നു .
റഷ്യന്‍-ഇറാന് സൈന്യത്തിന്റെ സഹായത്താലാണ് അസദ് വിമതസേനയെ പ്രതിരോധിച്ച് പോന്നത്.അബു മുഹമ്മദ് അല്‍ ജീലാനിയാണ് വിഘടിച്ച് നിന്ന നാഷണല്‍ ഫ്രണ്ട് ഓഫ് ലിബറേഷന്‍, അഹ്റാര്‍ അല്‍ ശാം, ഷെയ്ഷ് അല്‍ ഈസ, നൂറുല്‍ ദീന് അല്സെങ്കി മൂവ്മെന്റ്,സിറിയന്‍ ദേശീയ സേനയുടെ കീഴിലുള്ള തുര്‍ക്കി അനുകൂല ഗ്രൂപ്പുകള്‍ എന്നീ വിമത സംഘടനകളെ ഏകോപിപ്പിച്ച് രക്തരഹിത കലാപം തുടങ്ങിയത് . അല്‍ഖ്വായിദ പോലുള്ള നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ജീലാനി ഇപ്പോഴും അമേരിക്കന്‍ തീവ്രവാദ പട്ടികയിലുള്ളയാളാണ്.
രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയി ളുടെ നീങ്ങുന്ന സമയമായിരുന്നു ഇത് . അസദ് സര്‍ക്കാരിന് നവംബറിൽ ആലപ്പോയില്‍ ഉണ്ടായ വിമത നീക്കങ്ങളെ ചെറുക്കാനുള്ള ശേഷി അതിനാൽ തന്നെ ഉണ്ടായിരുന്നില്ല. രക്ഷകരായ ഇറാൻ ഇസ്രയേലുമായും മറുവശത്ത് റഷ്യ യുക്രെയിനുമ്മയും യുദ്ധത്തിലായത് കൊണ്ട് കാര്യമായ സഹായം അവിടെ നിന്നും ലഭിച്ചില്ല . അയല്‍രാജ്യമായ ലെബനാന് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന നിലയിലുമാണ്. വിമതനീക്കം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അസാദിന് രാജ്യം വിട്ടോടേണ്ടി വന്നു. ഒന്ന് ചെറുത്ത് നില്ക്കാന് പോലും അസദിന് കെല്പ്പുണ്ടായിരുന്നില്ലെന്നത് വിചിത്രമായാ സത്യം . സൈനിക പോസ്റ്റുകള്‍ വിട്ടെറിഞ്ഞ് സിറിയന്‍ സൈനികര്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നതായും ചില സിറിയന്‍ നഗരങ്ങള്‍ ഇപ്പോഴും അസദ് അനുകൂലികളുടെ പക്കലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിറിയക്ക് എന്ത് സംഭവിക്കുമെന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. 2011ലെ അറബ് വസന്തത്തെ അതിജീവിച്ച അസദിന്റെ അടിത്തറ ഇളക്കിയത് പശ്ചിമേഷ്യയില്‍ പുതിയ അധികാര നയങ്ങൾക്ക് തുടക്കമിടും. വര്‍ഷങ്ങള്‍ നീണ്ട അസദ് കുടുംബത്തിന്റെ ഭരണത്തിന് അവസാനമായതില്‍ സിറിയന്‍ ജനത അത്യാഹ്ലാദത്തിലാണെങ്കിലും കടുത്ത മതവാദികളായ നേതാക്കള്‍ അധികാരത്തിലേറുമ്ബോള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകുമോ എന്ന ഭവും ചെറുതല്ല. അതേസമയം, ഇറാനും റഷ്യയും ഹിസ്ബുള്ളയും അടങ്ങുന്ന ചേരിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ നീക്കം. മേഖലയില്‍ റഷ്യന്‍ നേതൃത്വത്തിലുള്ള പദ്ധതികള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും എന്ത് സംഭവിക്കുമെന്നും കാത്തിരുന്ന് കാണണം.
മാറ്റ് ചില അഭ്യുഹങ്ങളും പരക്കെ പ്രചരിക്കുന്നുണ്ട് …
പലസ്തീന് വിഷയത്തില്‍ ഹമാസിനൊപ്പം നിന്നിരുന്ന രാജ്യങ്ങളെയും സംഘടനകളെയും തകര്‍ക്കുക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ അധികാരമാറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ യു.എസ്-ഇസ്രയേല്‍ ചേരി നടപ്പിലാക്കിയ രഹസ്യ ഓപറേഷനാണ് ഇതെന്നും ചില വിലയിരുത്തലുകളുണ്ട്. റഷ്യന്‍ യുദ്ധവിമാനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു വിമത നീക്കം സിറിയയില്‍ തുടങ്ങിയത്. ഇതിന് പിന്നില്‍ യു.എസ്-ഇസ്രയേല്‍-തുര്‍ക്കി സഖ്യമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അബു മുഹമ്മദ് അല്‍ ജുലാനിയുടെ നേതൃത്വത്തിലുള്ള ഹയാത്ത് തെഹ്രീര്‍ അല്‍ശാം വിമത സേനക്ക് സഹായം നല്‍കുന്നത് ഇവരാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇസ്രയേലികള്‍ക്ക് ഭീഷണിയായേക്കാവുന്ന ഏഴ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ അതായത് സിറിയ, ഇറാഖ്, ഇറാന്, ലിബിയ, യെമന്‍, സോമാലിയ, സുഡാന് എന്നിവിടങ്ങളിൽ ഭരണമാറ്റം വരുത്താനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിയാണിതെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതോടെ അതിര്‍ത്തിയോട് ചേര്‍ന്ന ഗോലാന്‍ കുന്നുകള്‍ ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതാണെന്നും എന്നാല്‍ അതല്ല മരിച്ച ഇതുപതിനാല് വർഷത്തെ അസാദ് കുടുംബത്തിന്റെ കിരാതവാഴ്ചക്കെതിരെ ജനങ്ങള്‍ സംഘടിച്ചതാണെന്ന വാദവും അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.