‘പറഞ്ഞ നല്ല വാക്കുകള്ക്ക് നന്ദി ; നവീന്ബാബുവിന്റെ അവസാന പ്രസംഗം
Posted On October 19, 2024
0
242 Views

കണ്ണൂര് എഡിഎം ആയിരുന്ന നവീന് ബാബു യാത്രയയപ്പില് സംസാരിച്ച കാര്യങ്ങള് ജീവനക്കാര് പൊലീസിന് മൊഴി നല്കി. നവീന് ചുരുക്കം വാക്കുകളിലാണ് മറുപടി പ്രസംഗം നടത്തിയതെന്നാണ് മൊഴി. കളക്ടറേറ്റ് ജീവനക്കാരാണ് മൊഴി നല്കിയത്.
‘പറഞ്ഞ നല്ല വാക്കുകള്ക്ക് നന്ദി. എന്നെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്ക്ക് നന്ദി. മുന്നേ തന്നെ നാട്ടിലേക്ക് പോകാന് കഴിയാത്തതില് സങ്കടമുണ്ട്. ആ വിഷമം നിങ്ങളോട് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ സഹപ്രവര്ത്തകര്ക്കും ആശംസകള് നേരുന്നു’, എന്നായിരുന്നു യാത്രയയപ്പ് വേളയില് നവീന് പറഞ്ഞത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025