അതിക്രൂരമായ സീരിയൽ കില്ലർ എച്ച്.എച്ച്. ഹോംസ്; കൊന്നശേഷം അസ്ഥികൂടങ്ങള്‍ വേർതിരിച്ചെടുത്ത് വിൽക്കുന്ന കൊടുംകൊലയാളി

എച്ച്.എച്ച്. ഹോംസ്, എന്ന Herman Webster Mudgett) അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സീരിയല്‍ കില്ലർ. 1850 നും 1890 കളുടെ കാലയളവില്‍ ഹോംസ് കൊലപ്പെടുത്തിയത് 200 ഓളം മനുഷ്യരെയാണ് .1893, ചിക്കാഗോയില്‍ ലോക വ്യാപാര മേള നടന്നിരുന്ന കാലം. കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന മായാലോകമായിരുന്നു ആ വിപണ മേള.മേള തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ചിക്കാഗോയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധി മനുഷ്യർ എത്തിച്ചേരുന്നു. എങ്ങനെ മേളയ്ക്ക് എത്തിയ പലരും അന്തിയുറങ്ങിയിരുന്നത് പട്ടണത്തിന്റെ ഒത്തനടുക്കയി സ്ഥിതിചെയ്യുന്ന കൊട്ടാരം പോലുള്ള വേള്‍ഡ് ഫെയർ ഹോട്ടലിലായിരുന്നു (World’s Fair Hotel).
H. H. ഹോംസിന്റെ കഥ ത്യുടങ്ങുന്നത് 1861, മെയ് 16 ന്, ന്യൂ ഹാംഷെയറിലെ ഗില്മന്റണിലാണ് ഹോംസിന്റെ ജനനം. ഭാര്യയും മക്കളെയും പൊതിരെ തല്ലുമായിരുന്നു ഹെർമന്റെ പിതാവ്. പിതാവിന്റെ കോപത്തിന് നിരന്തരം ഹെർമൻ ഇരയായിരുന്നു. ഈ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുവാൻ അവൻ കണ്ടെത്തിയ മാർഗം വളരെ വിചിത്രമായിരുന്നു. വീട്ടിലെ വളർത്തു മൃഗങ്ങളോടും, കട്ടില് നിന്നും പിടികൂടി കൊണ്ട് വന്ന ഇഴജന്തുക്കളോടും, ഹെർമൻ തന്റെ അച്ഛനനോടുള്ള ദേഷ്യം തീർത്തത്.
ആദ്യമൊക്കെ അച്ഛനോടുള്ള ദേഷ്യം തിർക്കുവാനായിരുന്നു മൃഗങ്ങളെ ഉപദ്രവിച്ചിരുന്നത് എങ്കില്‍, പതിയെ ആ രീതികള്‍ മാറുവാൻ തുടങ്ങി. ശവശരീരങ്ങളോടും അസ്ഥികൂടങ്ങളോടും വല്ലാത്തൊരു താല്‍പ്പര്യം ഹെർമന്‍ തോന്നിയിരുന്നു. കെണിവച്ച് വേട്ടയാടിയെ മൃഗങ്ങളുടെ ശരീരത്തില്‍ ശസ്ത്രക്രിയകള്‍ സ്വയം ചെയുവൻ തുടങ്ങി.
ബാല്യം മുതലേ ഒരു കൊലയാളിയുടെ പ്രവണത ആ ബാലനില്‍ പ്രകടമായി തുടങ്ങിയിരുന്നു. എന്നിരുന്നാലും, പഠനത്തില്‍ മിടുക്കനായിരുന്നു ഹെർമൻ. പതിനാറാം വയസ്സില്‍ സ്കൂള്‍ പഠനം പൂർത്തിയാക്കിയ ഹെർമൻ, മിഷിഗണ്‍ സർവകലാശാലയിലെ മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം നേടുന്നു. മെഡിക്കല്‍ സ്കൂളിലെ പഠനകാലത്താണ് ഹെർമനിലെ കുറ്റവാളി ഉയർത്തെഴുനേല്ക്കുന്നത്.
പലപ്പോഴായി സർവകലാശാലയിലെ മെഡിക്കല്‍ ലാബില്‍ നിന്നും മൃതദേഹങ്ങള്‍ മോഷ്ടിക്കുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടതായി തോന്നിപ്പിക്കുന്ന തരത്തില്‍ മൃതദേഹങ്ങള്‍ കത്തിക്കുകയോ വികൃതമാക്കുകയോ ചെയുന്നു. ഇങ്ങനെ അപകട മരണമാണ് എന്ന് വരുത്തി തീർത്ത ശേഷം മരണപ്പെട്ടവരുടെ ഇൻഷുറൻസ് തുക തഞ്ചത്തില്‍ തട്ടിയെടുക്കുന്നു.
സ്കൂള്‍ പഠനം ഏകദേശം പൂർത്തിയായ കാലഘട്ടത്തിലാണ് ഹെർമൻ വിവാഹിതനാകുന്നത്. 1878 ല്‍ ഹെർമന്‍, 17 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ വിവാഹിതനാകുന്നു. എന്നാല്‍ ആ വിവാഹത്തിന് അത്ര വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. 1884 ല്‍ ഭാര്യയുമായി ഹെർമൻ വേർപിരിയുന്നു. ഭാര്യയും മക്കളും ജീവിതത്തില്‍ നിന്നും പോയതോടെ, ഹെർമന്റെ ജീവിതം തകിടം മറിയുന്നു. ഒരേസമയം പല സ്ത്രീകളുമായി അയാള്‍ ബന്ധം സ്ഥാപിക്കുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി ഹെർമൻ പല പൊടിക്കൈകളും ചെയ്യുന്നു. തട്ടിപ്പും വെട്ടിപ്പുമായി പല വേഷത്തില്‍, ഭാവത്തില്‍, രൂപത്തില്‍ അയാള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.
മെഡിക്കല്‍ പഠനം പൂർത്തിയാക്കിയ ശേഷം 1885 ല്‍ ചിക്കാഗോയിലേക്ക് ഹെർമൻ താമസം മാറുന്നു. അവിടെ ഡോ. ഹെൻറി എച്ച്. ഹോംസ് എന്ന അപരനാമത്തില്‍ ഒരു ഫാർമസിയില്‍ ജോലി ചെയ്യുവാൻ ആരംഭിക്കുന്നു. ഫാർമസിയുടെ ഉടമ മരണപ്പെട്ടതോടെ, ഫാർമസിയുടെ നടത്തിപ്പ് ഉത്തരവാദിത്തങ്ങള്‍ അയാളുടെ ഭാര്യായില് അധിഷ്ഠിതമായി. എന്നാല്‍ തനിക്ക് ഫാർമസി വാങ്ങുവാൻ താല്‍പ്പര്യമുള്ളതായി ഹോംസ് ആ സ്ത്രീയെ അറിയിക്കുന്നു.
എന്നാല്‍ അധികം വൈകാതെ തന്നെ ആ സ്ത്രീയെ കാണാതെയാകുന്നു. ആ സ്ത്രീയെ കുറിച്ച് അന്വേഷിച്ച് എത്തിയവരോട് അവർ കാലിഫോർണിയയിലേക്ക് താമസം മാറിയെന്ന മറുപടിയാണ് ഹോംസ് നല്‍കിയത്. എന്നാല്‍ ശെരിക്കും അവർ എവിടേക്കാണ് പോയത് എന്ന് ഇപ്പോഴും വ്യക്തമല്ല. പില്ക്കാലങ്ങളില് പ്രചരിച്ച കഥകളിലൊന്ന്, ഹോംസ് തന്നെയാണ് ഫാർമസിയുടെ നടത്തിപ്പ് അവകാശം കൈക്കലാക്കുവാൻ വേണ്ടി ആ സ്ത്രീയെ കൊന്നതെന്ന്.
അധികം വൈകാതെ ഹോംസ് തന്നെ ഫാർമസിയുടെ ഉടമയാക്കുന്നു. ഇതേ കലയാളവില്‍ തന്നെ, ഫാർമസിയോട് ചേർന്നുള്ള ഒരു വസ്തു അയാള്‍ സ്വന്തമാക്കുന്നു. സ്വന്തം നിലയില്‍ തന്നെ ഒരു ഹോട്ടല്‍ രൂപകല്‍പ്പന ചെയ്യുന്നു. ഹോട്ടലിലൂടനീളം നിരവധി രഹസ്യ അറകള്‍ നിർമ്മിക്കുന്നു. ഈ ഹോട്ടലിന് പ്രദേശവാസികള്‍ നല്കിയ പേരായിരുന്നു കാസ്ല് അഥവാ കൊട്ടാരം എന്നത്. 1889 ല്‍ ഹോട്ടലിന്റെ നിർമ്മാണ വേളയില്‍, ഒട്ടനവധി എൻജിനീയർമാരും, പണിക്കാരും എത്തുന്നു.
എന്നാല്‍ ഒരു നിശ്ചിത കാലയളവിനുള്ളില്‍ തന്നെ ഇവരെയെല്ലാം ഹോംസ് പണിസ്ഥലത്തു നിന്നും പറഞ്ഞു വിടുന്നു. തുടർന്ന് പുതിയ ആളുകളെ ജോലിക്കായി എടുക്കുന്നു. ഇങ്ങനെ ഹോട്ടലിന്റെ നിർമ്മാണത്തിനായി അവിടെ എത്തി മടങ്ങിയവർ നിരവധിയാണ്. ഹോംസ് അല്ലാതെ മറ്റാർക്കും ആ ഹോട്ടലിന്റെ പൂർണരൂപത്തെ കുറിച്ച് അറിയില്ല. ഒരുപക്ഷേ ഹോട്ടലിനുള്ളിലെ രഹസ്യ അറകളെ കുറിച്ച് പുറംലോകം അറിയാതിരിക്കുവാനാകും മനപ്പൂർവം ഓരോ തവണയും എഞ്ചിനീയർമാരെയും പണിക്കാരെയും മാറ്റിക്കൊണ്ടിരുന്നത്. അങ്ങനെ പണികളെല്ലാം പൂർത്തിയായി, 1893 ല്‍ ഹോട്ടല്‍ തുറന്നു പ്രവർത്തിക്കുന്നു.
ആഡംബര കൊട്ടാരം പോലുള്ള ഹോട്ടലിന്റെ മറവില്‍ അരങ്ങേറിയത് ശ്വാസം നിലയ്ക്കുന്ന അരും കൊലകളാണ്. ലോക വ്യാപാരമേള ചിക്കാഗോയില്‍ അരങ്ങേറിയിരുന്ന കാലമായിരുന്നു അത്. മേളയ്ക്കായി എത്തിയ പലരും തങ്ങിയിരുന്നത് ഹോംസിന്റെ ഹോട്ടലിലായിരുന്നു. വളരെ തന്ത്രപൂർവ്വം ഹോംസ് തന്റെ ഇരകളെ ഒന്നുകില്‍ അയാളുടെ മുറിയിലേക്കോ അല്ലെങ്കില്‍ മറ്റൊരു കിടപ്പുമുറിയിലൊക്കെ കൊണ്ടുപോകുന്നു. ഇങ്ങനെ ഹോട്ടലിനുള്ളില്‍ എത്തിപ്പെടുന്ന ചിലരെ, ഹോംസിന്റെ മുറിയിലെ വായു കടക്കാത്ത സേഫ്നുള്ളില് തള്ളിയിടുന്നു. ശേഷം അവരെ അതിലിട്ട് പൂട്ടുന്നു.
ശ്വാസം കിട്ടാതെ മനുഷ്യർ ആ പെട്ടിക്കുള്ളില്‍ കിടന്ന് പിടഞ്ഞു മരിക്കുന്നു. മറ്റു ചിലരെ വായു സഞ്ചാരമില്ലാത്ത മുറിക്കുള്ളില്‍ ഇട്ട് പൂട്ടിയ ശേഷം, മുറിക്കുള്ളിലേക്ക് പാചകവാതകം കടത്തിവിടുന്നു. ഈ മുറിക്കുള്ളില്‍ അകപ്പെട്ട മനുഷ്യരും ശ്വാസം കിട്ടാതെ മരിക്കുന്നു. തന്റെ ഇരകള്‍ മരണപ്പെട്ടു എന്ന് അറിയുവാൻ വേണ്ടി ഓരോ മുറിക്കുള്ളിലും പ്രത്യേകം തയ്യാറാക്കിയ ചെറിയ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു. ഇരയെ മുറിയിലാക്കി പൂട്ടി, പാചകവാതകം കടത്തിവിടുന്നു, ശേഷം ഈ ദ്വാരത്തിലൂടെ അവർ പിടഞ്ഞു മരിക്കുന്നത് അയാള്‍ നോക്കി നില്ക്കുന്നു.
ഇരകള്‍ മരണപ്പെട്ടുവെന്ന് ഉറപ്പുവരുത്തി കഴിഞ്ഞ്, ഹോട്ടലിലെ രഹസ്യ നിലവറയിലേക്ക് ശവശരീരങ്ങള്‍ കൊണ്ടുപോകുന്നു. തുടർന്ന് അവ ദഹിപ്പിക്കുന്നു. ചിലരുടെ ശവശരീരങ്ങള്‍ ആസിഡ് ഉപയോഗിച്ച് അലിയിച്ചുകളയുന്നു.ഇങ്ങനെ കത്തിച്ചും അലിയിച്ചും ശവശരീരങ്ങളില്‍ നിന്ന് അസ്ഥികൂടങ്ങള്‍ വേർതിരിച്ചെടുക്കുന്നു. ശേഷം ഇവ മെഡിക്കല്‍ സ്കൂളിലേക്ക് വില്‍ക്കുന്നു. വൈദ്യശാസ്ത്രം പുരോഗമനത്തിന്റെ പാതയിലായിരുന്ന ആ കാലത്ത്, വൈദ്യ വിദ്യാർത്ഥികള്‍ക്ക് പഠനത്തിനായി മനുഷ്യ ശവശരീരങ്ങള്‍ ആവശ്യമായിരുന്നു.
ഇങ്ങനെ തന്റെ ഇരകളെ കൊന്ന് അവരുടെ അസ്ഥികൂടങ്ങള്‍ വേർതിരിച്ച് എടുത്ത ശേഷം അവ മെഡിക്കല്‍ കോളേജുകളിലേക്ക് വില്‍ക്കുന്നു. ഇതിലൂടെ പ്രതിമാസം നല്ലൊരു തുക ഹോംസ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ 1893 ഓടെ ചിക്കാഗോയിലെ ലോക വിപണന മേളയ്ക്ക് അവസാനമാകുന്നു. അതോടെ ഹോട്ടലിലേക്ക് സഞ്ചാരികളുടെ വരവ് കുറയുന്നു. സഞ്ചാരികള്‍ എത്തിയില്ലെങ്കില്‍ അസ്ഥികൂടങ്ങള്‍ വിറ്റ് കാശുണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലാകുന്നു ഹോംസ് പണം സമ്ബാദിക്കുന്നതിനായി പുതിയൊരു മാർഗം കണ്ടെത്തുന്നു.
ഇൻഷുറൻസ് തട്ടിപ്പായിരുന്നു അത്
ഇൻഷുറൻസ് തട്ടിപ്പിന് മുൻപായി പത്രങ്ങളില്‍ ഒരു പരസ്യം നല്കുന്നു. തന്റെ ഹോട്ടലില്‍ ജോലി ചെയ്യുവാൻ സ്ത്രീ ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം. ഈ പരസ്യം കണ്ട് പലരും ജോലിക്കായി ഹോട്ടലില്‍ എത്തുന്നു. ജോലിക്കാർക്ക് സൗജന്യമായി താമസ സ്ഥലവും ഭക്ഷണവും നല്കുന്നു. ഇവയോടൊപ്പം അവർക്ക് സൗജന്യമായി ലൈഫ് ഇൻഷുറൻസ് പോളിസികള്‍ നല്കുന്നു. എന്നാല്‍ ഇങ്ങനെ ജോലിക്കാർക്ക് നല്കിയ ഇൻഷുറൻസിന്റെ നോമിനി ഹോംസായിരിക്കും.
ഇങ്ങനെ ഹോംസിന്റെ വാക്കുകള്‍ കേട്ട് ഇൻഷുറൻസ് എടുക്കുന്നവർ ആദ്യമൊക്കെ കരുതിയിരുന്നത് തങ്ങളോടുള്ള സ്നേഹം കൊണ്ടാകാം അയാള്‍ ഇൻഷുറൻസ് എടുക്കുവാൻ നിർബന്ധിച്ചെതെന്ന്. സ്നേഹത്തിന്റെയും കരുണയുടെയും തിരശ്ശീലക്ക് പിന്നില്‍ തങ്ങളുടെ ജീവൻ അപഹരികുവാൻ കാത്തിരിക്കുന്ന മൃഗമാണ് ഹോംസ് എന്ന് അവർ ആരും തന്നെ തിരിച്ചറിഞ്ഞില്ല.
ജോലിക്കായി അവിടെ എത്തിയത് നിരവധി സ്ത്രീകളെ കൊലപ്പെടുത്തുന്നു. ശേഷം അവരുടെ ഇൻഷുറൻസ് തട്ടിയെടുക്കുന്നു. ഹോംസ് ഇൻഷുറൻസിന്റെ പേരിലുള്ള ഈ കൊലപാതകങ്ങള്‍ ചെയ്തുകൂട്ടുന്നത് ബെഞ്ചമിൻ പിറ്റേസല് എന്ന ജോലിക്കാരന്റെ സഹായത്തോടുകൂടിയായിരുന്നു. ഒടുവില്‍ ഇൻഷുറൻസ് തുകയ്ക്കായി ബെഞ്ചമിൻ പിറ്റേസലിനെയും കൊലപ്പെടുത്തുന്നു. അങ്ങനെ ഇൻഷുറൻസ് തുകയായ പതിനായിരം ഡോളർ സ്വന്തമാക്കുന്നു. എന്നാല്‍ ഈ തട്ടിപ്പ് ഹോംസ്, അയാള്‍ക്ക് വേണ്ടി സ്വയം ഉരുക്കിയ കെണിയായിരുന്നു.
ബെഞ്ചമിനെ കൊല്ലാൻ കൂട്ടുനിന്ന സഹായിക്ക് ഹോം നല്കിയ പ്രതിഫലം കുറഞ്ഞതിന്റെ പേരില്‍ അയാള്‍ ഹോംസിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിനെ അറിയിക്കുന്നു. വൈകാതെ ഹോംസിനെ തേടി അയാളുടെ കൊട്ടാരത്തില്‍ പോലീസ് എത്തുന്നു. ഹോംസിന്റെ വീടിനുള്ളില്‍ നിന്ന് നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെത്തുന്നു. ഹോംസിന്റെ ഹോട്ടലില്‍ ഉള്ളിലേക്ക് നിരവധിപേർ പോയതായും, എന്നാല്‍ ഉള്ളിലേക്ക് പോയവർ ആരും തന്നെ പിന്നീട് ഹോട്ടലിനു പുറത്തുവരുന്നത് കണ്ടിട്ടില്ലെന്നും ചിലർ മൊഴി നല്കുന്നു. ഇങ്ങനെ ഹോട്ടലില്‍ നിന്ന് ലഭിച്ച തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ഹോംസ് കുറ്റക്കാരനാണ് എന്ന് തെളിയുന്നു.
തുടർന്ന് 1895 ന്റെ പകുതിയോടെ കോടതി ഹോംസിനെ വധശിക്ഷയ്ക്ക് വിധിക്കുന്നു. 1896 മെയില്‍ ഹോംസിനെ തുക്കിലേറ്റുന്നു.
ഹോംസിന് ഒരു കൊലപാതകി എന്ന പരിവേഷം നേടിക്കൊടുക്കുന്നതില്‍ അയാളുടെ ബാല്യത്തിനും കൗമാരത്തിനും പ്രാധാന പങ്കുണ്ട്. ഹെർമൻ എന്ന ഹോംസില്‍ ആത്മാനുരാഗം വ്യക്തിത്വ വൈകല്യം എന്ന അവസ്ഥ അതിതീവ്രമായിരുന്നു. താൻ എല്ലാവരില്‍ നിന്നും കേമൻ എന്ന ചിന്ത, തനിക്ക് മുകളില്‍ ഒന്നുമില്ല എന്ന അഹന്ത. ഹോംസിന്റെ ഈ മനോഭാവമാണ് അയാളെ കുറ്റകൃത്യങ്ങലൂടെ ലോകത്തിലേക്ക് എത്തിക്കുന്നത്.
ഹോംസ് തന്റെ ഇരകളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നില്ല എന്ന് പില്ക്കാലത്ത് നടത്തിയ പല പഠനങ്ങളിലും വിവരിക്കുന്നുണ്ട്. സാമ്ബത്തിക ലാഭമുണ്ടാക്കുമെന്ന് ഉറപ്പുള്ളവരെയും, തന്നെ പോലീസില്‍ ഒറ്റിക്കൊടുക്കുമെന്ന് സംശയിച്ചവരെയുവുമാണ് ഹോംസ് കൊലപ്പെടുത്തിയത്. പരമ്ബര കൊലയാളി അഥവാ സീരിയല്‍ ചില്ലർ എന്ന വാക്ക് ലോകത്തിനു മുന്നില്‍ സുപരിചിതമാക്കുന്നത് ഹോംസിലൂടെയാണ്. തെളുവുകളുടെ അടിസ്ഥാനത്തില്‍ ഹോം കൊലപ്പെടുത്തിയവരുടെ എണ്ണം 27 ആണെങ്കിലും, 200 ഓളം മനുഷ്യരുടെ ജീവൻ കൊലപാതകങ്ങളുടെ കൊട്ടാരത്തിനുള്ളില്‍ പൊലിഞ്ഞിട്ടുണ്ടാകാം.