ദി കോൺജെറിങ് അനബെല്ലയെ കാണാനില്ല….
ഭീതി പരത്തിയ അനബെൽ എവിടെ ….വരാനിരിക്കുന്നത് കറുപ്പ് പുതച്ച നാളുകളോ

പ്രേതാകഥകൾക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്….. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒക്കെ ഒപ്പം കഴിഞ്ഞ കുട്ടിക്കാലമുള്ള ബാല്യങ്ങൾക്ക് ഒക്കെയും യക്ഷികഥയും ഗന്ധവർവന്റെയും കഥകലും സുപരിചിതമാവും…. മാടനും മറുതയും ചാത്തനും ഒക്കെ കേട്ടുവളർന്ന കുട്ടിക്കാലമാവും ഇവരിൽ ഭൂരിഭാഗത്തിനും …..
എന്നാൽ ഇന്നത്തെ തലമുറ അനബെല്ലയുടെ പ്രേതകഥകളിൽ രസം പിടിക്കുന്നവരാണ് …അമാനുഷിക കാര്യങ്ങള്‍ അന്വേഷിക്കുന്ന ഡാൻ റിവേരയുടെ മരണശേഷം, പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ‘അനാബെല്‍’ പാവ ഹോട്ടല്‍ മുറിയില്‍ നിന്ന് കാണാതായതായി റിപ്പോർട്ട്.
54 വയസുകാരനായ റിവേരയെ ജൂലൈ 13നാണ് ഗെറ്റിസ്ബർഗിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ഡെവിള്‍സ് ഓണ്‍ ദി റണ്‍’ എന്ന പേരില്‍ സോള്‍ജിയേഴ്സ് നാഷണല്‍ ഓർഫനേജില്‍ അദ്ദേഹം നടത്തിയ പ്രേത ടൂറിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ ടൂറിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അനാബെല്‍ പാവയായിരുന്നു.
റിവേരയുടെ മരണകാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് എട്ടോ പത്തോ ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, റിവേരയുടെ മരണം സംശയകരമായി തോന്നുന്നില്ലെന്നും ഹോട്ടല്‍ മുറിയില്‍ അദ്ദേഹം ഒറ്റയ്ക്കായിരുന്നുവെന്നും അധികൃതർ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിന് എത്തിയവർ റിവേരയെ കണ്ടെത്തുമ്ബോള്‍ പാവ മുറിയില്‍ ഉണ്ടായിരുന്നില്ലെന്ന് ആദംസ് കൗണ്ടി കൊറോണർ ഫ്രാൻസിസ് ഡ്യൂട്രോ പറഞ്ഞു.
എന്താണ് അനാബെല്‍ പാവ?
അനാബെല്‍ പാവയ്ക്ക് പ്രേതബാധയുണ്ടെന്നും 1970-കള്‍ മുതല്‍ നിരവധി അമാനുഷിക പ്രവർത്തനങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക് റിസർച്ചിന്റെ വെബ്സൈറ്റ് അനുസരിച്ച് 1968-ല്‍ ഒരു നഴ്സിംഗ് വിദ്യാർത്ഥിനിക്ക് സമ്മാനമായി ലഭിച്ചതായിരുന്നു ഈ പാവ.
1970-കളില്‍, കണക്റ്റിക്കട്ടിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായ ഡോണയ്ക്ക് ലഭിച്ചതിന് ശേഷം അനാബെല്‍ പാവയുമായി ബന്ധപ്പെട്ട് നിരവധി അമാനുഷിക സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത അമാനുഷിക ഗവേഷകരായ എഡ്, ലോറെയ്ൻ വാറൻ ദമ്ബതികള്‍ പറയുന്നതനുസരിച്ച് പാവ തനിയെ കൈകള്‍ ഉയർത്തുകയും ആളുകളെ പിന്തുടരുകയും മറ്റ് ഭയാനകവും ദുരുദ്ദേശ്യപരവുമായ പെരുമാറ്റങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ പാവ കുത്തുകയും, ഒരു പുരോഹിതനുമായി ബന്ധപ്പെട്ട കാറപകടത്തിന് കാരണമാകുകയും ചെയ്തതായും ദമ്ബതികള്‍ അവകാശപ്പെട്ടിരുന്നു.
ആറ് വയസുകാരിയായ അനാബെല്‍ എന്ന മരിച്ച പെണ്‍കുട്ടിയുടെ ആത്മാവ് പാവയില്‍ പ്രവേശിച്ചതായി വിശ്വസിക്കപ്പെടുന്നു. പാവയ്ക്ക് ഭൂതാവേശം ഉണ്ടെന്ന് വാദിച്ച വാറൻ ദമ്ബതികള്‍, പിന്നീട് പാവയെ അവരുടെ കണക്റ്റിക്കട്ടിലെ മ്യൂസിയത്തിലേക്ക് മാറ്റി. ഈ പൈശാചിക പാവയാണ് ‘ദി കണ്‍ജറിംഗ്’ എന്ന സിനിമയ്ക്ക് പ്രചോദനമായത്. ഈ വർഷം ആദ്യം, ലൂസിയാനയിലെ ഒരു ജയില്‍ ചാട്ടവുമായും തീപിടുത്തവുമായും അനാബെല്‍ പാവയെ ബന്ധപ്പെടുത്തി ചില ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, പാവ ഒരിക്കലും ‘നിയന്ത്രണം വിട്ടിട്ടില്ല’ എന്ന് വിദഗ്ധർ പിന്നീട് വ്യക്തമാക്കി.
കഥയായാലും കെട്ടുകഥയായാലും വിശ്വാസമായാലും അനബെൽ പാവ എവിടെ എന്ന ചോദ്യം ഭീതിയുടെ കൂട്ടുപിടിച്ചു സംശയമായി അവശേഷിക്കുന്നു…..