രാത്രി പ്രഖ്യാപിച്ച പട്ടാളനിയമം നേരം പുലരും മുൻപേ പിൻവലിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ്
രാത്രി പ്രഖ്യാപിച്ച പട്ടാളനിയമം നേരം പുലരും മുൻപേ പിൻവലിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോള്‍. ജനങ്ങളുടെ കനത്ത പ്രതിഷേധമാണ് പട്ടാളനിയമം പിൻവലിക്കാൻ സുക് യോളിനെ നിര്‍ബന്ധിതനാക്കിയത്.സൈന്യം പാർലമെന്റ് വളയുകയും നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പാർലമെന്റിൽ ജനപ്രതിനിധികൾ ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ വോട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പട്ടാള നിയമം പിൻവലിക്കാൻ സുക് യോൾ നിർബന്ധിതനായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ‘കമ്മ്യൂണിസ്റ്റ് ശക്തി’കളില്‍ നിന്നും രക്ഷിക്കാന്‍ നീക്കം അനിവാര്യമാണെന്നാണ് പറഞ് ദക്ഷിണ കൊറിയയില്‍ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍ രംഗത്തെത്തിയത്. .പ്രതിപക്ഷ നേതാക്കളും പ്രതിഷേധക്കാരും പ്രസിഡൻ്റ് യൂൺ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളുമേന്തി ദേശീയ അസംബ്ലിയിൽ റാലി നടത്തി .കൊറിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (കെസിടിയു) യൂൻ രാജിവയ്ക്കുന്നത് വരെ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചിട്ടുണ്ട് .
പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ജനരോഷമാണ് തലസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറിയത്. അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂന്സിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും വാഗ്വാദം നടക്കുന്നതിനിടെയാണ് അടിയന്തര പട്ടാളഭരണം ഏര്‍പ്പെടുത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരകൊറിയയോട് അനുഭാവം പുലര്‍ത്തുന്നുവെന്നും യൂന്‍ ആരോപിച്ചിരുന്നു.
പ്രസിഡൻ്റ് രാജിവച്ചില്ലെങ്കിൽ ഇംപീച്ച്മെൻ്റ് നടപടികൾ ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി അറിയിച്ചു. സൈനിക നിയമം പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യൂൺ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഡെമോക്രാറ്റിക് പാർട്ടി ഇത് ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്ന് വ്യക്തമാക്കി .
ദേശ വിരുദ്ധകാര്യങ്ങളെ ഇല്ലാതാക്കാനും സ്വതന്ത്ര ദക്ഷിണ കൊറിയയെ ഉത്തരകൊറിയയുടെ കമ്മ്യൂണിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും സംരക്ഷിക്കാനുമാണ് അടിയന്തര പട്ടാള ഭരണം ഏര്‍പ്പെടുത്തുന്നത്.ജനങളുടെ തൊഴിലോ ജീവിത മാർഗമോ ഒന്നും കണക്കിലെടുക്കാതെ കുറ്റവിചാരണ നടത്താനും സ്വന്തം നേതാക്കളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണം സ്തംഭിപ്പിച്ചത് എന്നും , യൂന്‍ സുക് യോള്‍ ആരോപിച്ചിരുന്നു.
പട്ടാള നിയമത്തിലൂടെ ജനാധിപത്യ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ എല്ലാ പാർലമെൻ്ററി പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി സൈന്യം അറിയിച്ചിരുന്നു.തുടർന്നാണ് ഗത്യന്തരമില്ലതെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോള്‍ പട്ടാളനിയമം പിൻവലിച്ചത് .
പാർലമെൻ്റിൻ്റെ മൂന്നിൽ രണ്ട് ഭാഗവും അല്ലെങ്കിൽ 300 അംഗങ്ങളിൽ 200 പേരും പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്യണം.
ഡെമോക്രാറ്റിക് പാർട്ടിയും മറ്റ് പ്രതിപക്ഷ പാർട്ടികളും ചേർന്ന് 192 അംഗങ്ങളാണുള്ളത്. ആവശ്യമുള്ള എണ്ണത്തിൽ എട്ട് അംഗങ്ങളുടെ കുറവാണു അനുഭവപ്പെട്ടത്. പട്ടാള നിയമത്തിനെതിരെ വിധിയെഴുതിയ 190 നിയമനിർമ്മാതാക്കളിൽ 18 പേർ ഭരണകക്ഷിയിലെ അംഗങ്ങളായിരുന്നു.
ഇതേത്തുടർന്ന് പട്ടാള നിയമത്തിനുള്ള പ്രമേയം അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡൻ്റ് യൂണിനെ ഇംപീച്ച് ചെയ്താൽ, പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് ചുമതലകൾ ഏറ്റെടുക്കും. അതേസമയം, രാഷ്ട്രപതിയുടെ വിധി ഭരണഘടനാ കോടതി തീരുമാനിക്കും.