അവശേഷിക്കുന്നത് ഏതാനും വീടുകള്‍ മാത്രം, കാണാതായത് 26 പേരെ; നൊമ്ബരമായി പുഞ്ചിരിമട്ടം
വയനാടൻ പ്രകൃതി സൗന്ദര്യത്തിന്റെ നേർചിത്രമായിരുന്നു പുഞ്ചിരിമട്ടം എന്ന ഗ്രാമം. എന്നാല്‍ ഇപ്പോഴത് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ എല്ലാ ഭീകരതയും പേറുന്ന ഇടമായി മാറിയിട്ടുണ്ട്.
ഇവിടേക്കുള്ള റോഡിന്റെ വലിയൊരു ഭാഗം തകർന്നുപോയിട്ടുണ്ട്. ധാരാളം വീടുകളുണ്ടായിരുന്ന ഇവിടെ ഏതാനും വീടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നാണ് ഇവിടെ ബാക്കിയായവരുടെ ആവശ്യം. 26 പേരെയാണ് ഈ പ്രദേശത്തുനിന്ന് കാണാതായിട്ടുള്ളത്. അവർക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഭീകരദുരന്തത്തില്‍ ഒരു ഗ്രാമം തന്നെ ഇല്ലാതായിപ്പോയതിന്റെ നേർസാക്ഷ്യമാണ് ഇന്ന് പുഞ്ചിരിമട്ടം.
ഉരുള്‍പൊട്ടല്‍ ദുരന്തം കഴിഞ്ഞ് അഞ്ചാം ദിനത്തിലും വയനാട്ടില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. തിരിച്ചിലിനായി കൂടുതല്‍ റഡാറുകള്‍ എത്തിക്കുമെന്ന് സൈന്യം അറിയിച്ചു. ഒരു സേവർ റഡാർ, നാല് റെക്കോ റഡാറുകള്‍ എന്നിവയാണ് എത്തിക്കുക.