എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നിലച്ചുപോകുന്ന ഭൂമിയിലെ ആ നിഗൂഢ ഇടം ഇതാണ്

മെക്സിക്കോയിലെ ചിഹുവാഹുവ മരുഭൂമിയുടെ ഹൃദയഭാഗത്ത്, വിശ്വസിക്കാൻ പ്രയാസമുള്ള ഒരു നിഗൂഢ സ്ഥലം സ്ഥിതിചെയ്യുന്നുണ്ട്. ivide എത്തിയാല്‍ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിക്കുന്നത് നിർത്തും .‘നിശബ്ദ മേഖല’ (Zone of Silence) എന്നറിയപ്പെടുന്ന ഈ സ്ഥല ആളുകള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളില്‍ നിന്ന് വെറും 25 മൈല്‍ അകലെ മാത്രമുള്ള ഈ തരിശുഭൂമി സന്ദർശകരെ ബാഹ്യലോകത്തുനിന്ന് പൂർണ്ണമായും ഒറ്റപ്പെടുത്തുന്ന ഒരു നിഗൂഢ സ്ഥലമാണ്.
ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം ഇന്നും ശാസ്ത്രലോകത്തിന് ഒരു പ്രഹേളികയായി തുടരുന്നു എന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്നതും, അത്ഭുതപ്പെടുത്തുന്നതുമായ വസ്തുത. സോണുമായി ബന്ധപ്പെട്ട ഒരു ആദ്യകാല കഥ 1930-കളിൽ ആണെന്നാണ് അനുമാനം . ഫ്രാൻസിസ്കോ സറാബിയ എന്ന പ്രാദേശിക പൈലറ്റ് ആ പ്രദേശത്തിന് മുകളിലൂടെ പറക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു, പെട്ടെന്ന് അദ്ദേഹത്തിന്റെ റേഡിയോ പ്രവർത്തിക്കുന്നത് നിർത്തി, ഉപകരണങ്ങൾ നിയന്ത്രണം വിട്ടുപോയി.
പിന്നീട 1966-ൽ, മെക്സിക്കൻ എണ്ണക്കമ്പനിയായ പെമെക്സ് ഒരു സാധ്യതാ പഠനം നടത്താൻ ഈ പ്രദേശത്തേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചതായി പറയപ്പെടുന്നു. ഗ്രൂപ്പിന്റെ നേതാവായ ഹാരി ഡി ലാ പെന, റേഡിയോ റിസപ്ഷനിൽ തുടർച്ചയായി പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തി, അങ്ങിനെ തന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്നതിനാൽ നിരാശയിൽ ആ പ്രദേശത്തെ ‘സോൺ ഓഫ് സൈലൻസ്’ എന്ന് നാമകരണം ചെയ്തു
ഈ നിഗൂഢ മേഖലയെക്കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത് 1970-ല്‍ ഒരു അമേരിക്കൻ മിസൈല്‍ ഇവിടെ തകർന്നുവീണതിനെ തുടർന്നാണ്. മിസൈലിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ അമേരിക്കൻ വ്യോമസേന സംഘം അവിടെവെച്ച് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം മനസ്സിലാക്കി. ജിപിഎസ് ഉപകരണങ്ങള്‍ മാത്രമല്ല, അവരുടെ കയ്യിലുണ്ടായിരുന്ന ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല! ടിവി, റേഡിയോ, ഷോർട്ട്വേവ്, ഉപഗ്രഹ സംപ്രേഷണങ്ങള്‍ എന്നിവയൊന്നും ഈ പ്രദേശത്ത് ലഭ്യമല്ലായിരുന്നു. അങ്ങനെയാണ് സംഘം ഇതിനെ ‘സോണ്‍ ഓഫ് സൈലൻസ്’ എന്ന് നാമകരണം ചെയ്തത്.
വർഷങ്ങളായി ഈ പ്രദേശം ഒരു ‘ഇരുണ്ട മേഖല’യായി അറിയപ്പെടുന്നു. ഇവിടെ സിഗ്നലുകള്‍ എത്താത്തതിനാല്‍ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗശൂന്യമാകുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണങ്ങള്‍ നടന്നിട്ടും, ഈ പ്രതിഭാസത്തിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അമേരിക്കൻ അന്വേഷണത്തിന് ശേഷം, മെക്സിക്കൻ സർക്കാർ ഈ മരുഭൂമിയില്‍ ‘ദി സോണ്‍’ എന്ന പേരില്‍ ഒരു വലിയ ലബോറട്ടറി സ്ഥാപിച്ചു. മരുഭൂമിയിലെ സസ്യങ്ങളും പ്രാണികളും ഉള്‍പ്പെടെയുള്ള അതുല്യമായ ഘടകങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു ലാബിന്റെ ലക്ഷ്യം. എന്നാല്‍ ഇവിടെ സിഗ്നലുകള്‍ ലഭ്യമല്ലാത്തത് മുതലെടുത്ത് സർക്കാർ രഹസ്യ ഗവേഷണങ്ങള്‍ നടത്തുന്നുണ്ടെന്നും പലരും വിശ്വസിക്കുന്നു.
ഈ മേഖലയ്ക്ക് പ്രത്യേക കാന്തിക ഗുണങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഈ കാന്തിക ശക്തിയായിരിക്കാം ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവർത്തിക്കാത്തതിന്റെ കാരണം. എന്നാല്‍ ഈ കാന്തിക ശക്തിയുടെ ഉറവിടം എന്താണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങള്‍ക്ക് മുൻപ് തീറ്റിസ്’ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം മുഴുവൻ ഒരു പുരാതന കടൽത്തീരമായിരുന്നു, ഇത് മാഗ്നറ്റൈറ്റ് പോലുള്ള കാന്തിക ധാതുക്കൾ ഉൾപ്പെടെയുള്ള ധാതുക്കളാൽ സമ്പന്നമായ അവശിഷ്ട പാറകളുടെ വലിയ നിക്ഷേപത്തിന് കാരണമായി, ഇത് പ്രദേശത്തിന്റെ കാന്തിക പ്രവർത്തനങ്ങളെ വിശദീകരിക്കാൻ ഒരു പരിധിവരെ സഹായകമാകും.