സാധാരണക്കാർക്ക് ആശ്വാസമായി ട്രായുടെ പുതിയ നിയമം
സിം കാർഡിനെ സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം ഇറക്കിയിരിക്കുകയാണ് ട്രായ് .ബൈല്‍ ഫോണുകളിലെ സിം കാര്‍ഡ് ദീർഘകാലം സജീവമാക്കി നിലനിര്‍ത്തുന്നതിന് ഇനി മുതല്‍ മാസം തോറുമുള്ള റീച്ചാര്‍ജ് ആവശ്യമില്ല.പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ നിഷ്ക്രിയമാക്കുന്നതിനെക്കുറിച്ചുള്ള നിലവിലുള്ള മാര്‍ഗനിർദേശങ്ങള്‍ വ്യക്തമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ .
വളരെക്കാലം സിം ഉപയോഗിക്കാതെയിരുന്നാലും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉണ്ടെങ്കില്‍ സിം കാര്‍ഡ് നിര്‍ജീവമാകാതെ ഇരിക്കുന്നത് ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ സംവിധാനം. ട്രായിയുടെ പുതിയ മാര്‍ഗനിര്‍ദേശം വന്നതോടെ ലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഈ നീക്കം ആശ്വാസം നല്‍കും.
അക്കൗണ്ടുകളില്‍ 20 രൂപ മാത്രം മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡുകള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത് . നേരത്തെ സിം കാര്‍ഡുകള്‍ സജീവമായി നിലനിര്‍ത്തുന്നതിന് ഉപയോക്താക്കള്‍ എല്ലാ മാസവും കുറഞ്ഞത് 199 രൂപ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യണമായിരുന്നു.
പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്തുടർച്ചയായി 90 ദിവസത്തേക്ക് നിങ്ങളുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് disconnect ചെയ്യപ്പെടും.
90 ഉപയോഗിക്കാതെ ഇരുന്നതിന് ശേഷം അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ബാലൻസ് ഉണ്ടെങ്കില്‍ അത് സ്വയമേവ കിഴിക്കുകയും നിങ്ങളുടെ സിം 30 ദിവസത്തേക്ക് കൂടി സജീവമായി തുടരുകയും ചെയ്യും.
സിം കാര്‍ഡിലെ ബാലന്‍സ് 20 രൂപയില്‍ താഴെയായാല്‍ സിം കാര്‍ഡ് നിര്‍ജീവമാക്കപ്പെടും.
നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയുടെ ബാലന്‍സ് ഇല്ലെങ്കില്‍ സിം disconnect ആവും . 15 ദിവസത്തിനുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്താല്‍ സിം വീണ്ടും സജീവമാക്കാവുന്നതാണ്.മൊബൈൽ സേവനങ്ങൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള ട്രായിയുടെ വിപുലമായ നിയന്ത്രണ ശ്രമത്തിൻ്റെ ഭാഗമാണ് ഈ മാറ്റങ്ങൾ. നിരവധി ഉപയോക്താക്കൾ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, അടിസ്ഥാന വോയ്സ്, എസ്എംഎസ് സേവനങ്ങളെ ആശ്രയിക്കുന്നുവെന്നും ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകൾ അനാവശ്യമായി ചെലവേറിയതാണെന്നും റെഗുലേറ്ററുടെ സർവേ വെളിപ്പെടുത്തി.
ട്രായിയുടെ ഈ പുതിയ നിര്‍ദേശം വലിയൊരു വിഭാഗം മൊബൈല്‍ ഉപയോക്താക്കള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്കിടെ മാത്രം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും കോളുകള്ക്കുമാത്രമായി ഫോണ്‍ ആശ്രയിക്കുന്നവര്‍ക്കും ഇത് വളരെയധികം ഉപകാരപ്പെടും.എന്നാൽ പ്രീ പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ഈ പദ്ധതി ബാധകമെന്നത് പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.