ലോക്സഭയിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ലോക്സഭയിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍വെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരണമില്ല ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് മെല്ലെപ്പോക്കെന്നും അശ്വിനി വൈഷ്ണവിന്റെ കുറ്റപ്പെടുത്തൽ . ഹൈബി ഈഡൻ എംപിയുടെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് കൊണ്ടായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രിയുടെ ആരോപണം.കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾക്കു വേണ്ടി 470 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 2,100 കോടിയിലധികം രൂപ സംസ്ഥാന സർക്കാരിനു കൈമാറിയതായും 64 ഹെക്ടർ മാത്രമാണ് ഇതുവരെ ഏറ്റെടുത്തതെന്നും ഭൂമി ഏറ്റെടുക്കലിനു വേഗം കൂട്ടണമെന്നും മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും കേന്ദ്ര മന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചത് ഗൗരവതരമായ കാര്യമായിരുന്നു.