‘ഞങ്ങള്‍ പിരിയുന്നു’, ഹാര്‍ദിക്ക് പാണ്ഡ്യയും ഭാര്യ നടാഷയും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതായി ഇൻസ്റ്റാഗ്രാം പോസ്റ്റ്
ഹാർദിക്ക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപിരിഞ്ഞതായി അറിയിച്ച് താരം രംഗത്ത്. ഹാർദിക് പാണ്ഡ്യ തന്നെയാണ് ഈ കാര്യം സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. നാല് വർഷം നീണ്ടു നിന്ന ദാമ്ബത്യജീവിതമാണ് ഇപ്പോള്‍ ഇരുവരും അവസാനിപ്പിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്‍ സീസണ് പകുതി മുതല്‍ തന്നെ ദമ്ബതികള്‍ പിരിയുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞിരുന്നു. നടാഷ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഹാർദ്ദിക് പാണ്ഡ്യയുടെ ചിത്രങ്ങള്‍ കളഞ്ഞതാണ് ആദ്യമായി ഈ വേർപിരിയല്‍ വാർത്ത പ്രചരിപ്പിക്കാൻ ആരാധകരെ പ്രേരിപ്പിച്ചത്. തുടർന്ന് നടാഷ തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും ഹാർദിക്കിൻ്റെ പേരും നീക്കം ചെയ്യുകയായിരുന്നു.
അതേസമയം, നാലുവർഷം നീണ്ടുനിന്ന തങ്ങളുടെ ദാമ്ബത്യം ഇവിടെ അവസാനിപ്പിക്കുകയാണെന്ന് ഹാർദിക് അറിയിച്ചു. തങ്ങള്‍ പരസ്പരം വേർപിരിഞ്ഞതായും മകൻ അഗസ്ത്യയുമായി ഒരുമിച്ച് ഉണ്ടാകുമെന്നും പറഞ്ഞു. അവൻ്റെ സന്തോഷത്തിനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം അവനു നല്‍കുമെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ ഉണ്ടാകുമെന്നും പാണ്ഡ്യ കുറിച്ചു.