യമന്‍ സായുധ സേന ചെങ്കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളുമായി ഏറ്റുമുട്ടി

യമന്‍ സായുധ സേന മണിക്കൂറുകളോളം ചെങ്കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളുമായി ഏറ്റുമുട്ടുകയും ഇറാനടുത്തുള്ള ഇസ്രയേലി സൈനിക താവളങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തതായി പ്രസ്സ് ടിവി റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 26ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അവരുടെ മിസൈല്‍, ഡ്രോണ്‍, നാവിക യൂണിറ്റുകള്‍ സംയുക്തമായി ചെങ്കടലിലെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ഒരു സൈനിക നടപടി നടത്തിയതായി പ്രഖ്യാപിച്ചു.
രാജ്യത്തിനെതിരായ അമേരിക്കന്‍ സൈനിക ആക്രമണത്തിനും ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഗാസയ്ക്കെതിരായ വംശഹത്യയ്ക്കും ഉപരോധത്തിനുമുള്ള തുടര്‍ച്ചയായ പ്രതികരമാണിത്.
ഇറാനടുത്തുള്ള അധിനിവേശ നഗരമായ യാഫയിലെ ഇസ്രയേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം നിരവധി യുഎവികള്‍ ഉപയോഗിച്ച് ഡ്രോണ്‍ ആക്രമണം നടത്തി. പിന്നീടുള്ള ആക്രമണങ്ങള്‍ ‘അവരുടെ ലക്ഷ്യങ്ങള്‍ വിജയം കണ്ടതായും പ്രസ്താവനയില്‍ പറയുന്നു. ഗാസയിലെ അടിച്ചമര്‍ത്തപ്പെട്ട പലസ്തീന് ജനതയോടുള്ള ഐക്യദാര്‍ഢ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും അവര്‍ പറയുന്നു.
അതില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഹാരി എസ്. ട്രൂമാന് ഉള്‍പ്പെടുന്നുണ്ട്. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം തുടര്‍ന്നുവെന്നും യെമന്‍ സേന പ്രവര്‍ത്തന മേഖലയിലെ സംഭവവികാസങ്ങള്‍ സജീവമായി ഇടപെട്ട് കൈകാര്യം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പലസ്തീന് അനുകൂല പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറബ് പെനിന്‍സുല രാഷ്ട്രത്തെ ലക്ഷ്യം വച്ചുള്ള അമേരിക്കന്‍ ആക്രമണത്തെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധത സൈന്യം ഊന്നിപ്പറയുകയും സമാനമായ ആക്രമണത്തോട് പ്രതികരിക്കാനുള്ള ദൃഢനിശ്ചയം ആവര്‍ത്തിക്കുകയും ചെയ്തു. പ്രതികാരമായി യെമനില്‍ അമേരിക്കയുടെ ആക്രമണം നടന്നെങ്കിലും പ്രധാന ജലപാതകളില്‍ ഇസ്രയേല്‍ കപ്പലുകള്ക്കേര്പ്പെടുത്തിയ ഉപരോധം തുടരുമെന്ന് തന്നെയാണ് യെമന്‍ ആവര്‍ത്തിച്ച് പറഞ്ഞത്.
ഇസ്രയേല്‍ ഭരണകൂടം യുദ്ധം ആരംഭിച്ചതിനും ഗാസ മുനമ്ബില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനും മറുപടിയായി 2023 ഒക്ടോബറിലാണ് യെമന്‍ സൈന്യം നിരോധനം നടപ്പിലാക്കാന്‍ തുടങ്ങിയത്. ഗാസയിലെ ഹമാസ് പ്രതിരോധ പ്രസ്ഥാനവുമായി ഭരണകൂടം വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും, യുദ്ധം ഇസ്രയേല്‍ വീണ്ടും പുനരാരംഭിച്ചതില്‍ പ്രകോപിതരായ യെമന്‍, ഉപരോധങ്ങള്‍ വീണ്ടും കൊണ്ടു വരുകയായിരുന്നു. കൂടാതെ മാര്‍ച്ച് 25ന് ഗാസക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സുല്‍ഫിക്കര്‍, ഹൈപ്പര്‍സോണിക് പലസ്തീന്-2 പ്രൊജക്ടൈലുകള്‍ എന്നിവയുള്‍പ്പെടെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രയേല്‍ ഭരണകൂടത്തിന്റെ യാഫയിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ടതായും സൈന്യം പറഞ്ഞു.