തെറ്റായ വാര്‍ത്ത നല്കിയ മാദ്ധ്യമ സ്ഥാപനത്തിന് മുന്നില്‍ മൈക്ക് കെട്ടി രണ്ട് മണിക്കൂര്‍ ചീത്തവിളിക്കണം; കോടതിയില്‍ അപേക്ഷയുമായി യുവാവ്
തെറ്റായ വാര്‍ത്തകളും മറ്റും നല്കിയ മാദ്ധ്യമസ്ഥാപനത്തിനെതിരെ കോടതിയെ സമീപിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് നിവാസിയായ പ്രതീക് സിൻഹ കോടതിയില്‍ സമര്‍പ്പിച്ച വിചിത്രമായ അപേക്ഷയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മാദ്ധ്യമസ്ഥാപനത്തിനെ രണ്ട് മണിക്കൂര്‍ അധിക്ഷേപിക്കാൻ അനുമതി വേണമെന്നാണ് യുവാവിന്റെ ആവശ്യം. ഭൂമി കയ്യേറ്റത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവാവിനെതിരെ വാര്‍ത്ത നല്‍കിയിരുന്നു. ലേഖനത്തെത്തുടര്‍ന്ന് ആളുകള്‍ മോശമായി കാണാൻ തുടങ്ങിയെന്നാണ് ഇയാളുടെ പരാതി.
പത്ര ഓഫീസിന് പുറത്ത് മൈക്ക് കെട്ടി, ചീത്തവിളിക്കാൻ അനുമതി നല്‍കണമെന്നാണ് യുവാവിന്റെ ആവശ്യം. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനാണ് യുവാവ് കത്തയച്ചത്. ജനുവരി ഒമ്ബതിന് യുവാവിന്റെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പത്രത്തില്‍ ഭൂമാഫിയ എന്നരീതിയില്‍ വാര്‍ത്തവന്നത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പ്രതീക് ആരോപിച്ചു.