എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയില് മരിച്ചു
Posted On August 1, 2023
0
230 Views

മയക്കുമരുന്നു കേസില് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ മരിച്ചു. താനൂര് പൊലീസിന്റെ കസ്റ്റഡിയില് ആയിരുന്ന തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്. ഇയാള് സ്റ്റേഷനില് കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് കസ്റ്റഡിയില് എടുത്തത്.