ഒരു പെൺകുട്ടിക്ക് വേണ്ടി മാത്രം സർവീസ് നടത്തിയ ട്രെയിൻ
ഹൊക്കൈഡോയിലെ ഒരു വിദൂര ഗ്രാമമായ കാമി-ഷിരതാക്കിയിലെ സംഭവ കഥ

വിദ്യാഭ്യാസം എന്നത് അറിവ്, കഴിവുകൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പ്രക്രിയയാണ്.. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ചിന്താശേഷി, പ്രശ്നപരിഹാര ശേഷി, വിമർശനാത്മകമായി ചിന്തിക്കാനുള്ള കഴിവ്, വ്യക്തിത്വം എന്നിവ വളർത്തുന്നു… മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കും ഉയർന്ന വരുമാനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും വിദ്യാഭ്യാസം വഴിയൊരുക്കുന്നു…വിദ്യാസമ്പന്നരായ പൗരന്മാർ സമൂഹത്തിൽ ഉത്തരവാദിത്തബോധത്തോടെ ഇടപെഴകാനും, സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം നേടാനും, ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാനും സഹായിക്കുന്നു.. ലോകത്തെയും, ചരിത്രത്തെയും, ശാസ്ത്രത്തെയും, സംസ്കാരത്തെയും കുറിച്ച് ആഴത്തിലുള്ള അറിവ് നേടാൻ ഇത് സഹായിക്കുന്നു.
വിദ്യാഭ്യാസം എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകാനും, ദാരിദ്ര്യം ഇല്ലാതാക്കാനും സഹായിക്കുന്ന ഒരു പ്രധാന ഉപകരണമാണ്.
വിദ്യാഭ്യാസത്തിനുവേണ്ടി റെയിൽവേ അതോറിറ്റി എടുത്ത ഒരു അവിശ്വസനീയമായ തീരുമാനം ഇന്ന് ജപ്പാനിൽ ചർച്ചയാവുകയാണ്. ഒരു വിദ്യാർത്ഥിനിക്ക് വേണ്ടി മാത്രം വർഷങ്ങളോളം ട്രെയിൻ സർവീസ് തുടർന്നുപോയ ഒരു റെയിൽവേ സ്റ്റേഷന്റെ കഥയാണിത്.
ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിലെ ഒരു വിദൂര ഗ്രാമമാണ് കാമി-ഷിരതാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ റെയിൽവേ സ്റ്റേഷൻ സാക്ഷ്യം വഹിച്ചത് റെയിൽവേ ചരിത്രത്തിലെ അപൂർവമായ ഒരു കാഴ്ചയ്ക്കാണ്..യാത്രക്കാർ കുറഞ്ഞത് കാരണം സ്റ്റേഷൻ അടച്ചുപൂട്ടാൻ JR ഹൊക്കൈഡോ റെയിൽവേ കമ്പനി തീരുമാനമെടുത്തിരുന്നു. എന്നാൽ, ആ സ്റ്റേഷനെ ആശ്രയിച്ച് സ്കൂളിൽ പോയിരുന്ന ഒരേയൊരു വിദ്യാർത്ഥിനിയെ കണ്ടെത്തിയതോടെ റെയിൽവേ അധികൃതർ തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു.
ജനസംഖ്യയിലെ വൻ ഇടിവ് കാരണം ജപ്പാനിലെ ക്യൂ-ഷിരാതാകി സ്റ്റേഷൻ അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ സ്കൂളിൽ പോകാൻ ഈ ട്രെയിനിനെ ആശ്രയിച്ചിരുന്ന കാനാ ഹരാഡ എന്ന വിദ്യാർത്ഥിനി റെയിൽവേ കമ്പനിയോട് ട്രെയിൻ സർവീസ് നിലച്ചാൽ തന്റെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാകുമെന്ന് അധികൃതരെ അറിയിച്ചു..കാന ഹരാഡ എന്ന ഈ വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന ഒറ്റ കാരണത്താൽ, റെയിൽവേ അധികൃതർ ലാഭനഷ്ട കണക്കുകൾ മാറ്റിവെച്ചു.
അവർ എടുത്ത തീരുമാനം ഇങ്ങനെയായിരുന്നു: കാനയുടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അവൾ ഗ്രാജ്വേറ്റ് ചെയ്യുന്നത് വരെ സ്റ്റേഷൻ അടച്ചുപൂട്ടില്ല…ഈ ട്രെയിൻ ദിവസവും രണ്ടു തവണ മാത്രമാണ് സ്റ്റേഷനിൽ നിർത്തുക: ഒന്ന് രാവിലെ കാനയെ സ്കൂളിലേക്ക് കൊണ്ടുപോകാനും, മറ്റൊന്ന് വൈകുന്നേരം തിരികെയെത്തിക്കാനും. കാനയുടെ ക്ലാസ് സമയത്തിനനുസരിച്ച് കൃത്യമായി ഈ ട്രെയിനിന്റെ സമയക്രമം റെയിൽവേ ക്രമീകരിക്കുകയും ചെയ്തു.
വിദ്യാഭ്യാസത്തിന് ജപ്പാൻ നൽകുന്ന പ്രാധാന്യത്തിന്റെ നേർക്കാഴ്ചയായി ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഈ വാർത്തയെ റിപ്പോർട്ട് ചെയ്തിരുന്നു..ഒടുവിൽ, റെയിൽവേയുടെ വാഗ്ദാനം പാലിക്കപ്പെട്ടു. 2016 മാർച്ച് 26-ന് കാന ഹരാഡ ഗ്രാജ്വേറ്റ് ചെയ്തു. കാനയുടെ അവസാന യാത്രയ്ക്ക് ശേഷം, മറ്റ് രണ്ടു സ്റ്റേഷനുകൾക്കൊപ്പം കാമി-ഷിരതാക്കി സ്റ്റേഷനും ശാശ്വതമായി അടച്ചുപൂട്ടിയതായി റെയിൽവേ അധികൃതർ ഔദ്യോഗികമായി അറിയിച്ചു..ഒരൊറ്റ വിദ്യാർത്ഥിനിക്ക് വേണ്ടി ഒരു രാജ്യം കാത്തുസൂക്ഷിച്ച ഈ റെയിൽവേ സ്റ്റേഷനും അതിലൂടെ കടന്നുപോയ ട്രെയിനും ഇന്ന് ചരിത്രത്തിൻ്റെ ഭാഗമാണ്.
റെയിൽവേയുടെ ഈ നടപടിക്ക് ലോകമെമ്പാടും വലിയ അഭിനന്ദനമാണ് ലഭിച്ചത്. വിദ്യാഭ്യാസത്തോടുള്ള ജപ്പാൻ്റെ പ്രതിബദ്ധതയുടെ പ്രതീകമായി ഈ കഥ എന്നും നിലനിൽക്കും..വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയുടെയും ഉപയോക്താക്കൾക്കുള്ള പ്രാധാന്യത്തിന്റെയും മനോഹരമായ ഉദാഹരണമായി ഈ സംഭവം ലോകമെമ്പാടും ശ്രദ്ധ നേടി. ജപ്പാൻ റെയിൽവേയുടെ ഈ തീരുമാനം ലോകത്തിന് തന്നെ മഹത്തായൊരു മാതൃകയായിട്ടാണ് കണക്കാക്കപ്പെടുന്നത്.