“48 മണിക്കൂറിനുളിൽ ഇന്ത്യ സഖ്യം പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും”; “എൻ.ഡി.എ സഖ്യത്തിലുള്ള ചില പാർട്ടികൾ ഇൻഡ്യ സഖ്യത്തിനൊപ്പം ചേരും”
48 മണിക്കൂറിനുള്ളിൽ ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ്.ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം പ്രധാനമന്ത്രിയുടെ പേര് ‘ഇന്‍ഡ്യ’ ബ്ലോക്ക് പ്രഖ്യാപിക്കുമെന്ന് ആണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരിക്കുന്നത് .ലോക്സഭ ആറാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ഇത്തരം ശക്തമായ ഒരു പ്രസ്താവനയുമായി ജയറാം രമേശ് എത്തിയിരിക്കുന്നത് ..ഈ തിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും . ഒപ്പം സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന പാർട്ടി നേതൃത്വം പ്രധാനമന്ത്രിപദത്തിന് അവകാശവാദം ഉന്നയിക്കുന്നത് യുക്തിസഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
272 എന്ന മാജിക് നമ്പർ കടക്കാൻ ഇൻഡ്യ സഖ്യത്തിന് കഴിയും,. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എൻ.ഡി.എ സഖ്യത്തിലുള്ള ചില പാർട്ടികളും ഇൻഡ്യ സഖ്യത്തിനൊപ്പം ചേരും. പുതിയ പാർട്ടികളുടെ വരവിൽ ഉൾപ്പടെ ഹൈക്കമാൻഡ് നിർണായക തീരുമാനങ്ങളെടുക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു.വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ജയറാം രമേശ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്‍ഡ്യ’ ബ്ലോക്കിന് വ്യക്തമായ ജനവിധി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ‘ഇന്‍ഡ്യ’ മുന്നണിക്കെതിരെ ബിജെപിയും നരേന്ദ്ര മോദിയും വിമര്‍ശനം ശക്തമാക്കിയിരുന്നു.’അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് പ്രധാനമന്ത്രിമാര്‍’ എന്ന വിമര്‍ശനമാണ് ‘ഇന്‍ഡ്യ’ മുന്നണിക്കെതിരെ ബിജെപി ഉന്നയിച്ചത്. ഇതിനു മറുപടിയാണ് ജയറാം രമേശ് നല്‍കിയത്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്റെ എഴാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യു.പി, പശ്ചിമ ബംഗാൾ, പഞ്ചാബ് അടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കുക.
പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽ 13 വീതവും പശ്ചിമ ബംഗാൾ (ഒമ്പത്), ബിഹാർ (എട്ട്), ഒഡിഷ (ആറ്), ഹിമാചൽ പ്രദേശ് (നാല്), ഝാർഖണ്ഡ് (മൂന്ന്), കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിൽ ഒരു മണ്ഡലം എന്നിങ്ങനെയാണ് ജനവിധി തേടുന്ന 57 സീറ്റുകൾ.
ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക തുടരുകയാണ്. മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹര്‍ ലാല്‍ ഖട്ടര്‍, കനയ്യ കുമാര്‍, ധര്‍മ്മേന്ദ്ര പ്രധാന്, എന്നിവരടക്കം 889 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ അഞ്ച് ഘട്ടത്തിലും പോളിങ് ശതമാനത്തില്‍ ഉണ്ടായ ഇടിവ് ആറാം ഘട്ടത്തിലും തുടരുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടികള്‍.2019 ലെ മിന്നും വിജയം ആവര്‍ത്തിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോള്‍ പല മണ്ഡലങ്ങളും തിരിച്ചു പിടിക്കാന്‍ കഴിയും എന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ ആത്മവിശ്വാസം.
അവസാനഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടി കങ്കണ റാവത്ത്, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ദേശീയ ഉപാധ്യക്ഷൻ അഭിഷേക് ബാനർജി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ലാലുപ്രസാദിന്റെ മകൾ മിർസ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ. ജൂൺ നാലിനാണ് വോട്ടെണ്ണൽ.