ഇവനൊക്കെ രണ്ട് തന്തയുണ്ടോ?? ; രാഹുൽ മാങ്കൂട്ടത്തിലിനെ വലിച്ചുകീറി ഗണേശ് കുമാർ
കോൺഗ്രസ്സ് വിട്ട പദ്മജയെ ഏറ്റവും നിന്ദ്യമായ ഭാഷയിൽ പരിഹസിച്ചത് യൂത്ത് കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ആണ്. പത്മജയെ തന്തയ്ക്ക് പിറന്ന മകൾ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ സമൂഹം വിശേഷിപ്പിക്കേണ്ടത് എന്നാണ് രാഹുൽ ചോദിച്ചത്. ഇനി കരുണാകരന്റെ മോൾ എന്നു പറഞ്ഞു നടക്കരുത്. കരുണാകരന്റെ പൈതൃകം പദ്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പദ്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പദ്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പദ്മജ അറിയപ്പെടും. ഇതൊക്കെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത് .
മുകുന്ദപുരത്ത് ജയിച്ചിരുന്നെങ്കിൽ പദ്മജയെ പ്രധാനമന്ത്രിയാക്കാമായിരുന്നു. കുറ്റിച്ചൂലിനെ നിർത്തിയാൽ പോലും കോൺഗ്രസ് ജയിക്കുന്ന കാലഘട്ടത്തിൽ പദ്മജ ജയിച്ചില്ലെന്ന് പറയുമ്പോൾ ജനം കുറ്റിച്ചൂലിനും താഴെയാണ് അവരെ കാണുന്നത്. നിയമസഭയിലേക്കു ജയിച്ചിരുന്നെങ്കിൽ പദ്മജയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാമായിരുന്നു എന്നും രാഹുൽ പരിഹസിചിരുന്നു.
ഈ അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍ രംഗത്ത് വന്നിട്ടുണ്ട്. പേര് എടുത്ത് പറയാതെയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രതികരണം. ”ഏതോ ഒരുത്തൻ കരുണാകരന്റെ മകളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നു. ഇവനൊക്കെ പൊളിറ്റിക്കൽ തന്തയെന്നും ബയോളജിക്കൽ തന്തയുമെന്ന് രണ്ട് തന്തയുണ്ടോ.? എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ആ അമ്മയും മകളും വിളമ്പികൊടുത്തത് തിന്ന നേതാക്കന്മാർ ആരും ഇവന്റെ പ്രസ്താവനയെ എതിർത്തില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. രമേശ് ചെന്നിത്തല മാത്രമാണ് ഇതിനെ എതിര്‍ത്തതെന്നും ബാക്കിയുള്ളവര്‍ നന്ദികെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. കെ.കരുണാകരനൊപ്പം നിന്ന് കാര്യം സാധിച്ചെടുത്തവർ മിണ്ടാതിരിക്കുകയാണ്. നന്ദികെട്ടവരാണ് കോൺഗ്രസുകാർ. വോട്ടു ചെയ്ത ജനങ്ങളോടും അവർ അതാണ് കാണിക്കുന്നത്. അന്തസ്സുള്ള കോൺഗ്രസ് പ്രവർത്തകർ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യരുതെന്നും ഗണേഷ് പറഞ്ഞു.
കരുണാകരന്റെ കാലത്ത് അദ്ദേഹത്തിന്റെ വസതിയിലേക്ക് മുണ്ടിനടിയിൽ പഴവും കൊണ്ട് പോയ നേതാക്കളുണ്ട്. അകത്തു കയറി, തിരികെ വരുമ്പോൾ മുണ്ടിനടിയിൽ നിന്നും ഈ പഴം എടുത്ത് തിന്നുകൊണ്ട് പുറത്തേക്ക് വരും. അവിടെ കൂടിനിൽക്കുന്ന പ്രവർത്തകരും, പോലീസ് മേധാവികളും ഒക്കെ കരുതുന്നത് മുഖ്യമന്ത്രിയുടെ അടുക്കളയിൽ നിന്നും ഇതൊക്കെ കിട്ടുന്ന, അല്ലെങ്കിൽ എടുത്ത് കഴിക്കാൻ സ്വാതന്ത്രം ഉള്ള നേതാവാണല്ലോ എന്നാണ്. ആ ഒരു പേരിൽ പലരെയും പറ്റിച്ച് പലതം ഈ നേതാക്കന്മാർ നേടിഎടുക്കും. ആ പാഴാവുമായി പോയ ഒരു നേതാവ് ഇപ്പോൾ സ്ഥാനാർഥി ആയത് കൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നില്ല എന്ൻ ഗണേഷ് കുമാർ പറഞ്ഞത്.
കരുണാകരന്റെ കാരുണ്യം കൊണ്ട് പലതും നേടിയെടുത്തവർ, മന്ത്രിസ്ഥാനം വരെ കിട്ടിയവർ, അർഹിക്കാത്ത പലതും നേടിയടുത്തവർ ഒക്കെ ഇന്നും കോൺഗ്രസ്സിൽ ഉണ്ട്. അവർക്കെങ്കിലും ചോദിക്കാമായിരുന്നു ഈ രാഹുൽ എന്നവൻ പത്മജക്കെതിരെ പറഞ്ഞത് ശരിയായില്ല എന്ന്. പാർട്ടി വിട്ടു പോകുന്നവരെ പൂവിട്ട് പൂജിക്കണം എന്നില്ല. അവരുടെ പൈതൃകത്തെ പോലും ആക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് ചെറ്റത്തരമാണ്. കെ കരുണാകരൻ എതിർ പാർട്ടികൾക്ക് അംഗീകരിക്കാൻ കഴിയാത്ത നേതാവ് ആയിരിക്കാം. പക്ഷെ എന്തെല്ലാം ചെയ്തിട്ടുണ്ടെങ്കിലും, കോൺഗ്രസിന്റെ കേരളത്തിലെ സമുന്നത നേതാവ് ഉമ്മൻ ണ്ടിയോ, ആന്റണിയോ, സുധാകരനോ അല്ല. അത് ഇപ്പോളും ലീഡർ കരുണാകരൻ തന്നെയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കോൺഗ്രസ്സുകാർ നന്ദി ഇല്ലാത്തവരാണെന്ന് തന്നെ പറയാം. അല്ലായിരുന്നുവെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ ആ തിരുവാ പിന്നീട് തുറക്കില്ലായിരുന്നു..
രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടെ ഉള്ളവരും മോശമല്ല. സ്ത്രീകളെയും എതിർ പാർട്ടിക്കാരെയും കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ തെറി വിളിക്കുന്ന അബിൻ കോടങ്കര, ബസ്സിൽ നഗ്നത പ്രദർശനം നടത്തിയവനെ മാലയിട്ട സ്വീകരിച്ച ശ്രീദേവ് സോമൻ ഇവരൊക്കെ യൂത്ത് കോൺഗ്രസ്സിന്റെയും, കെഎസ്യു വിന്റേയും സെക്രട്ടറിമാരായാണ്. അവരെയൊക്കെ താങ്ങി നടക്കുന്നതിൽ ഉളുപ്പില്ലാത്ത മാങ്കൂട്ടത്തിലിന്റെ നാവിൽ നിന്ന് ഇതിലും നല്ല വാക്കുകൾ ആരും പ്രതീക്ഷിക്കുകയും വേണ്ടാ..