പരാതി ഉണ്ടെങ്കിൽ അത് നേതൃത്വത്തോടല്ലെ പറയുകയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പരാതി ഉണ്ടെങ്കിൽ അത് നേതൃത്വത്തോടല്ലെ പറയുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു . താൻ നേതൃത്വത്തിന്റെ ഭാഗമല്ലെന്നും രാഹുൽ വ്യക്തമാക്കി . പാലക്കാട് താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്ന ചാണ്ടി ഉമ്മൻ്റെ പ്രസ്താവനയോടായിരുന്നു രാഹുൽ മാങ്കൂട്ടത്തലിൻ്റെ പ്രതികരണം.
തനിക്ക് ചാണ്ടി ഉമ്മനോട് ഒരു പ്രശ്നവുമില്ലെന്നും കോൺഗ്രസിലെ ഏതെങ്കിലും നേതാക്കൾ തമ്മിൽ ഭിന്നതയില്ലെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാണിച്ചു. ചാണ്ടി ഉമ്മൻ തനിക്ക് സഹോദരതുല്യനായ ആളാണെന്നും രാഹുൽ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തോട് ആണ് ചാണ്ടി ഉമ്മൻ പരാതി പറഞ്ഞത്. താൻ നേതൃത്വത്തിന്റെ ഭാഗമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാണിച്ചു,