കേജരിവാള്‍ ഇന്ന് അറസ്റ്റിലായേക്കും; വീട് റെയ്ഡ് ചെയ്തേക്കുമെന്നും എഎപി നേതാക്കള്‍
 
			    	    മദ്യനയ അഴിമതിക്കേസില്‍ മൂന്നാം തവണയും ഇഡിക്കു മുന്നില്‍ ഹാജരാകാതിരുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നുവെന്ന് സൂചന.
കേജരിവാളിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് മന്ത്രി അതിഷി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. നേരത്തെ, രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക് ദിന തയാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി അയച്ചുനല്‍കിയാല്‍ മറുപടി നല്‍കാമെന്നുമാണ് ബുധനാഴ്ച കേജരിവാള്‍ കത്തിലൂടെ ഇഡിയെ അറിയിച്ചത്. ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അതിനാല്‍ ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്നും അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കി.
ഏജൻസിയുമായി സഹകരിക്കാൻ കേജരിവാള്‍ തയാറാണെന്നും എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സമൻസ് അയച്ചതെന്നും ആം ആദ്മി അറിയിച്ചു.
 
			    					         
								     
								    













