കന്നിപ്രസംഗത്തിൽ തീ പാറിച്ച് പ്രിയങ്ക ഗാന്ധി
പാർലമെൻ്റിലെ കന്നിപ്രസങ്ങളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി പ്രിയങ്ക ഗാന്ധി. എല്ലാ വിവാദങ്ങളും പരാമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഭരണഘടനയിൽ തുടങ്ങി കർഷകപ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമർശിച്ച പ്രിയങ്ക പാർലമെൻ്റേറിയൻ എന്ന നിലയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ തകർത്തു .
ഭരണഘടനയുടെ 75-ാം വാർഷികം അനുബന്ധിച്ച് നടന്ന പ്രത്യേക ചർച്ചയിലായിരുന്നു പ്രിയങ്കയുടെ കന്നിപ്രസംഗം . രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങൾ ഭരണഘടന ഉറപ്പുവരുത്തുന്നുവെന്നും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തും സംരക്ഷണവും ആകുന്നുവെന്നും പ്രിയങ്ക പറഞ്ഞുതുടങ്ങി. ആ സുരക്ഷാകചവം തകർക്കാനാണ് കഴിഞ്ഞ പത്ത് വർഷമായി ബിജെപി ശ്രമിക്കുന്നതെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങൾ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്തുകൊണ്ട് ജാതി സെൻസസ് നടപ്പിലാക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു