രാഹുലിനുള്ള കുരുക്ക് അഴിയാകുരുക്കാവുന്നു !
പെണ്‍കുട്ടികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്കാൻ തയാറായേക്കും

രാഹുലിനുള്ള കുരുക്ക് അഴിയാകുരുക്കാവുകയാണ്….ഉപ്പു തിന്നവൻ വെള്ളം കുടിക്കാതെ പറ്റില്ലാലോ ….രാഹുലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്കാൻ തയാറായേക്കും എന്നാണ് സൂചന .
രാഹുലില്‍ നിന്ന് ദുരനുഭവം നേരിട്ടവരില്‍ നിന്ന് ആ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതെന്നും സൂചനയുണ്ട്.
സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കിയ പെണ്‍കുട്ടികളില്‍ നിന്ന് മൊഴിയെടുക്കാനുളള നീക്കം ക്രൈംബ്രാഞ്ച് ഉടൻ തന്നെ ആരംഭിച്ചേക്കും. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസിന് ഉറപ്പ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് തിടുക്കത്തില്‍ മൊഴിയെടുക്കാൻ ശ്രമം തുടങ്ങിയത്.
സ്ത്രീകളാരും പരാതി നല്കാൻ മുന്നോട്ടവരാത്ത പക്ഷം മൊഴിയെടുപ്പിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും ക്രൈംബ്രാഞ്ച് തയാറെടുക്കുന്നുണ്ട്. പരാതി നല്കാൻ മുന്നോട്ടുവരുന്നവർക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഹുലില്‍ നിന്ന് അതിക്രമം നേരിട്ട ചിലരെങ്കിലും മുന്നോട്ടുവരും എന്നാണ് പൊലീസിൻെറ പ്രതീക്ഷ. പരാതി ഉന്നയിച്ച് മുന്നോട്ട് വരുന്നവർക്ക് വിശ്വാസം പകരുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രതികരണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നായിരുന്നു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. തിരുവനന്തപുരം റേഞ്ച് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിനു കുമാറിനാണ് അന്വേഷണത്തിൻെറ ചുമതല.
പരാതി നല്കാൻ ആരെങ്കിലും വരുമോയെന്ന് കാത്തിരുന്ന ശേഷം അറസ്റ്റ് പോലുളള നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിലെ ധാരണ. അതുകൊണ്ടുതന്നെ തല്ക്കാലം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യതയില്ല.
സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും പിന്തുടര്ന്ന് ശല്യം ചെയ്തുകൊണ്ട് അവർക്ക് മാനസിക വേദന ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു. മെസ്സജുകളയച്ചും ഫോണ്‍ വിളിച്ചുo ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ചുമത്തിയിരിക്കുന്നത്.
രാഷ്ട്രീയ പ്രാധാന്യമുളള കേസ് ആയതുകൊണ്ട് ഉന്നത ഉദ്യോഗസ്ഥർ കേസിന് മേല്‍നോട്ടം വഹിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലായി ഇതുവരെ 19 പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേസ് എടുത്തതിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നുണ്ട്.
മാധ്യമങ്ങളിലൂടെയും സമൂഹിക മാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചവരെ നേരില്‍കണ്ട് വിവരങ്ങള്‍ തേടാനും ക്രൈംബ്രാഞ്ച് തയാറായേക്കും. ആർക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കില്‍ അതുകൂടി എഴുതിവാങ്ങിക്കൊണ്ട് അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് ക്രൈം ബ്രാഞ്ചിന്റെ ഇപ്പോഴത്തെ നീക്കം. തിരുവനന്തപുരത്തും എറണാകുളത്തും അടക്കം ലോക്കല്‍ പൊലീസിന് ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും.ഇപ്പോള്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുക.
രാഹുലിന് എതിരായ ക്രൈംബ്രാഞ്ച് കേസും അന്വേഷണവും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുളള അതിയായ താല്പര്യം കൊണ്ടമാത്രമാണോ അതോ കേസ് ലൈവായി നിർത്തുകയാണോ കേസെടുത്തതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശം എന്ന ചോദ്യം ഉയരുന്നുണ്ട് . അന്വേഷണ വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ മാധ്യമങ്ങളില്‍ എത്തിച്ച് വിഷയം സജീവമാക്കി നിർത്താനാവും എന്ന പ്രത്യേകതയുള്ള കേസായത് കൊണ്ട് ഇത്തരം ചോദ്യങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രം .