കോണ്‍ഗ്രസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം
കോണ്‍ഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കും. ഈ മാസം 30-ാം തീയതി വരെ പത്രിക സമര്‍പ്പിക്കാം. സുതാര്യവും നീതിയുക്തവുമായ തെരെഞ്ഞടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്നിനാണ് സൂക്ഷമ പരിശോധന നടക്കുക. അതിനുശേഷം ഒക്ടോബര്‍ എട്ടിനുള്ളില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നല്‍കും.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ് ലോട്ടും, എം പി ശശി തരൂരും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൂടാതെ ജി-23ല്‍ ഉള്‍പ്പെട്ട മനീഷ് തിവാരി കൂടി മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
Content Highlights – Submission of nomination papers for the Congress president election will begin today