കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും; പ്രത്യേക ഉത്സാഹം കാണുന്നുവെന്ന് നരേന്ദ്ര മോദി

കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങളില്‍ പ്രത്യേക ഉത്സാഹം കാണുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ‘തിരുവനന്തപുരത്ത് വരുന്നത് എപ്പോഴും സന്തോഷകരമാണ്. കേരളത്തിലെ ജനങ്ങള്‍ 2024-ല്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും. കേരളത്തിലെ ജനങ്ങളില്‍ പ്രത്യേക ഉത്സാഹം കാണുന്നു. രണ്ടക്ക സീറ്റ് നല്കി അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നാനൂറിലധികം സീറ്റ് എന്നതാണ് 2024-ലെ ബിജെ പിമുദ്രാവാക്യം’, മോദി പറഞ്ഞു.
കേരളം ഇത്തവണ രാഷ്ട്ര നിർമാണത്തിനായി ബിജെപിയെ തുണക്കും. പ്രതിപക്ഷത്തിൻ്റെ സമനില തെറ്റിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ നെഗറ്റീവ് ചിന്താ പദ്ധതിക്ക് ഒപ്പം നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.