മിസോറമില്‍ ഒറ്റയ്ക്ക് ഭരിക്കും; സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലാല്‍ദുഹോമ
അടുത്ത അഞ്ചുവര്‍ഷത്തേക്ക് തന്റെ പാര്‍ട്ടി മിസോറമില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ദുഹോമ.
മിസോറമില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന് പിന്തുണയ്ക്കായി പ്രാദേശികമായോ ദേശീയമായോ ഏതെങ്കിലും പാര്‍ട്ടിയുടെ വാതിലുകളില്‍ മുട്ടേണ്ട സാഹചര്യം സെഡ്പിഎമ്മിന് ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും ലാല്‍ദുഹോമ കൂട്ടിച്ചേര്‍ത്തു.
സെര്‍ചിപ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ ലാല്‍ദുഹോമ വിജയം ഉറപ്പിച്ചിട്ടുണ്ട്. നിലവില്‍ 26 സീറ്റുകളുമായി സെഡ്പിഎം കേവലഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. 10 സീറ്റില്‍ മാത്രമാണ് എംഎൻഎഫിന് മുന്നേറ്റം. കോണ്‍ഗ്രസ്-ഒന്ന്, ബിജെപി- മൂന്ന് എന്നിങ്ങനെയാണ് ലീഡ് നില.