സ്വന്തം പട്ടാളമില്ല, സ്വന്തമായി കറന്‍സിയില്ല, സ്വന്തം ഭാഷയുമില്ല
ലോകത്തിലെ ഏറ്റവും സമ്ബന്നമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയ ലിച്ചെൻസ്റ്റൈൻ

ലോകത്തിലെ ഏറ്റവും സമ്ബന്നമായ രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്ബോള്‍ അധികം ആർക്കും മനസില്‍ വരാത്ത ഒരു രാജ്യമുണ്ട് . ലിച്ചെൻസ്റ്റൈൻ , ഈ പേര് മിക്ക ആളുകള്‍ക്കും അത്ര പരിചിതമല്ല. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളില്‍ ഒന്നാണിത്. ഈ ചെറിയ രാജ്യത്തെക്കുറിച്ച് നിരവധി അത്ഭുതകരമായ വസ്തുതകളുണ്ട്.
സ്വന്തം പട്ടാളമില്ല. സ്വന്തമായി കറന്‍സിയില്ല. സ്വന്തം ഭാഷയുമില്ല. ആ രാജ്യത്തേക്ക് പ്രവേശിച്ചോ അവിടെ നിന്ന് പുറത്തുകടന്നോ എന്ന് പെട്ടെന്ന് മനസ്സിലാകുക പോലുമില്ല. യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യമാണ് ലിച്ചെന്‍സ്റ്റൈന്‍. ആല്‍പ്സ് പര്‍വതനിരയ്ക്കിടയില്‍ മാത്രമായി ഒതുങ്ങുന്ന ഏക രാജ്യം. ജനസംഖ്യ കഷ്ടിച്ച് 39,000 ത്തില്‍ താഴെ. അതില്‍ 70 ശതമാനവും കുടിയേറ്റക്കാരാണ്. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്ന്. ക്രയ ശേഷി percapita GDP പ്രകാരം ലോകത്ത് രണ്ടാം സ്ഥാനം. ഒന്നര ലക്ഷം ഡോളറിലധികം പ്രതിശീർഷ വരുമാനമുള്ള ഇത് അമേരിക്കയേക്കാള്‍ മുന്നിലാണ് .എന്നാല്‍ ആകെ രണ്ടേ രണ്ട് ശതകോടീശ്വരന്മാരെ അവിടെ ഉള്ളൂ.
ഒന്ന് രാജ്യം ഭരിക്കുന്ന രാജാവും പിന്നെ കൃത്രിമ പല്ല് വിറ്റ് കാശുകാരനായ മറ്റൊരാളും. യൂറോപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനും ഓസ്ട്രിയക്കും മധ്യേ ഒരു പൊട്ടുപോലെ മാപ്പില്‍ കാണാം ലിച്ചെന്‍സ്റ്റൈന്‍ എന്ന രാജ്യം. ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേരാണ് അവിടെ തൊഴിലെടുക്കുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്ന് വന്ന് ജോലി എടുക്കുന്നവരാണ് 50 ശതമാനത്തിലധികവും. ഒരു ജയിലുണ്ടെങ്കിലും ജയില്‍പുള്ളികള്‍ വല്ലകാലത്തുമേ ഉണ്ടാവാറുള്ളൂ കുറ്റകൃത്യങ്ങള്‍ നന്നേകുറവ്. ഒരു കൊലപാതകം തന്നെ റിപ്പോര്‍ട്ട് ചെയ്തത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കടല്‍ തീരമില്ല. വിമാനത്താവളമില്ല. എംബസി പോലുമില്ലാത്ത ലോകത്തെ രണ്ട് രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ലിച്ചെന്‍സ്റ്റൈന്‍
സഞ്ചാരികളുടെ പറുദീസയാണ് യൂറോപ്പെങ്കിലും അവിടെ അധികം ആരും പോകാത്ത രാജ്യവും ലിച്ചെന്‍സ്റ്റൈന്‍ ആണ്. ആരും സന്ദര്‍ശിക്കാന്‍ താത്പര്യപ്പെടാത്ത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 62 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തീര്‍ണം. ലോസാഞ്ചലസിന്റെ വലുപ്പം കണക്കിലെടുത്താല്‍ അതിന്റെ എട്ടിലൊന്നേ വരൂ. കടമില്ല. കമ്മിയില്ല. ലോകത്തെ ഏറ്റവും സമ്പന്നമായ രാജകുടുംബമാണ് അവിടുത്തേത്. ആസ്തിപരമായി പറഞ്ഞാല്‍ ബ്രീട്ടീഷ് രാജകുടുംബത്തിന്റെ അത്രയുമൊന്നുമില്ല. പക്ഷേ ബ്രിട്ടനില്‍ അതിലും നിയന്ത്രണം സര്‍ക്കാരിനാണ്. ഇവിടെ അതല്ല സ്ഥിതി.
ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ ഇഷ്ടം പോലെ രാജാവിന് ചെലവക്കാം. കൈകാര്യം ചെയ്യാം. 500 കോടി ഡോളറിന് മേലെയാണ് രാജാവിന്റെ ആസ്തി. പിന്നെയുള്ളത് ഒരേയൊരു കോടീശ്വരന്. ആ രാജ്യത്തിന്റെ ജിഡിപിയുടെ പകുതിയോളം വരും കക്ഷിയുടെ ആസ്തി. ക്രിസ്റ്റഫ് സെല്ലര്‍. ഫോര്‍ബ്സ് മാസികയുടെ കണക്കില്‍ സമ്പന്നരില്‍ ഒരാള്‍. ഈ 65 കാരന് കാശുണ്ടാക്കിയത് കൃത്രിമ പല്ല് വ്യവസായത്തിലൂടെയാണ്. ഏകദേശം 220 കോടി ഡോളര്‍ വരും. കൃത്രിമ പല്ല് കയറ്റുമതിയിലൂടെയാണ് വരുമാനത്തിന്റെ ഭൂരിഭാവും വരുന്നത്. കൃത്രിമ പല്ലിന്റെ ലോകത്തെ ആകെ വില്പനയുടെ 20 ശതമാനവും അവിടെ നിന്നാണ് 10,000 ലേറെ മോഡല്‍ ഇവര്‍ വിപണിയില്‍ എത്തിച്ചു. ബോളിവുഡില്‍ പോലും ഇത് ഉപയോഗിക്കുന്നവരുണ്ട്.
അയല്‍ രാജ്യങ്ങളുടെ കറൻസിയാണ് ഈ രാജ്യത്തില്‍ ഉപയോഗിക്കുന്നത്. എങ്കിലും, ഇവിടുത്തെ ആളുകള്‍ വളരെ സമ്ബന്നരാണ്. അതുകൊണ്ടാണ് തന്നെ ഇവിടെ കുറ്റകൃത്യങ്ങള്‍ വളരെ കുറവ്. വഞ്ചനയോ കളവോ ഇല്ല. രാജ്യത്തുടനീളം 300 പോലീസ് ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ. നിലവില്‍ ജയിലില്‍ കഴിയുന്നവരുടെ എണ്ണം ഏഴ് പേർ മാത്രമാണ്. ഇത് ഏറ്റവും സമ്ബന്നമായ രാജ്യങ്ങളില്‍ ഒന്ന് മാത്രമല്ല, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നുമാണ്.
ലിച്ചെൻസ്റ്റൈൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജനസംഖ്യ ഏകദേശം 39,000 ആണ്. അതായത് ബാംഗ്ലൂരിലെ ഒരു ചെറിയ പ്രദേശത്തിന്റെ ജനസംഖ്യ മാത്രമാണ് ഇവിടെയുള്ളത് . എന്നാല്‍, ഇവിടെ രജിസ്റ്റർ ചെയ്ത കമ്ബനികളുടെ എണ്ണം 70,000 ല്‍ കൂടുതലാണ്.
ഈ രാജ്യത്തിന് മികച്ച വിദ്യാഭ്യാസ സമ്ബ്രദായമാണുള്ളത്. ഇത് പൂർണ്ണമായും സൗജന്യമാണ് . ലിച്ചെൻസ്റ്റൈനിന്റെ പ്രധാന വരുമാന സ്രോതസ്സ് അവിടുത്തെ വ്യവസായങ്ങളും ബിസിനസുകളുമാണ്. ഇവിടെ ഗവേഷണ വികസനത്തിന് വലിയ ഊന്നല്‍ നല്കുന്നു. അതിനാല്‍, ഹൈടെക് ബിസിനസുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. തല്‍ഫലമായി, രാജ്യത്തിന് ധാരാളം വരുമാനവുമുണ്ട്.