പൗരന്മാർക്ക് ഇന്ത്യയിലേയ്ക്കുള്ള യാത്രാവിലക്ക് പിൻവലിച്ച് സൗദി അറേബ്യ
Posted On June 21, 2022
0
381 Views

കോവിഡ് പടരുന്നത് തടയാന് ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള സ്വദേശി പൗരന്മാരുടെ യാത്രാ വിലക്ക് സൗദി പിന്വലിച്ചു. ഇന്ത്യയെ കൂടാതെ തുര്ക്കി, എത്യോപ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും സൗദി പൗരന്മാർക്കുണ്ടായിരുന്ന കോവിഡ് യാത്രാ നിയന്ത്രണങ്ങള് നീക്കിയിട്ടുണ്ട്. ഇന്തോനേഷ്യയിലേയ്ക്കുള്ള യാത്രാവിലക്ക് ജൂൺ ഏഴാം തീയതി തന്നെ പിൻവലിച്ചിരുന്നു.
ഇതുസംബന്ധമായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്ത്താ ഏജന്സിയാണ് വിവരം അറിയിച്ചത്. ഈ മാസം ആദ്യം വൈറസ് പടരുന്നത് തടയാന് ഏര്പ്പെടുത്തിയ നടപടികള് രാജ്യം എടുത്തുകളഞ്ഞിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025