ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡത്തിലെ താരങ്ങള്‍ കായികക്കരുത്തും പ്രതിഭയും തെളിയിക്കാനിറങ്ങുന്ന ഏഷ്യൻ ഗെയിംസിന് ചൈനയിലെ ക്വിയാന്റങ് നദീതീരത്തെ ഹാങ്ചോ ഒളിമ്പിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഔദ്യോഗിക തുടക്കമാവും. താമരയുടെ ആകൃതിയില്‍ രൂപകല്പന ചെയ്തതിനാല്‍ ബിഗ് ലോട്ടസ് എന്നുകൂടി വിളിപ്പേരുള്ള സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഇന്ത്യൻ സമയം വൈകീട്ട് 5.30 മുതല്‍ നടക്കുക. നാല് വര്‍ഷം […]