ഈ നമ്പർ സേവ് ചെയ്യൂ, ട്രെയിനിലെ അനിഷ്ടസംഭവങ്ങൾ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം
ട്രെയിൻ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി. അനിഷ്ട സംഭവങ്ങൾ വാട്സാപ്പ് വഴി 9497935859 എന്ന നമ്പറിൽ അറിയിക്കാം. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവ അയക്കാവുന്നതാണ്. അയക്കുന്ന ആളിന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിലും ബന്ധപ്പെടാം.
ട്രെയിൻ യാത്രകൾ ദുഷ്കരമായിത്തീർന്നിരിക്കുകയാണ്. നിൽക്കാൻ പോലും ഇടമില്ലാത്ത ജനറൽ കമ്പാർട്ടുമെന്റുകളെ കുറിച്ചുള്ള പരാതികൾ ശക്തമായി നിലനിൽക്കുന്നതിനിടയിലാണ് ക്രിമിനൽ വിളയാട്ടങ്ങളെക്കുറിച്ചുള്ള മറ്റൊരു പരാതി ഉയർന്നു വന്നിരിക്കുന്നത്. യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇത് വലിയ അരക്ഷിതത്വം സൃഷ്ടിക്കുന്നുണ്ട്. യാത്രക്കാർ സ്വയരക്ഷ നോക്കുക എന്നതേ മാർഗമുള്ളൂ. ഇതിനുള്ള പോംവഴി നല്കിയിരിക്കുകയാണ് പൊലീസ്.











