പാതിരാത്രി രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിർമിച്ചു; ചരിത്രം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ

പാതിരാത്രിയിൽ വെറും ആറര മണിക്കൂര്‍ കൊണ്ട് രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ച് ചരിത്രം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ. മണിക്കൂറുകള്‍ക്കകം പാളം ഇട്ട് ഉറപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി ഏഴിമല റെയില്‍ പാലം ട്രെയിന്‍ സര്‍വീസിനായി തുറന്നുകൊടുത്തു.
അഡീഷനല്‍ ഡിവിഷന് റെയില്‍വേ മാനേജര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ചീഫ് എന്‍ജിനീയറും സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയറും ഡപ്യൂട്ടി എന്‍ജിനീയറും ഉള്‍പ്പെട്ട റെയില്‍വേയുടെ ഉദ്യോഗസ്ഥ സംഘവും തൊഴിലാളികളുമാണ് റെക്കോര്‍ഡ് വേഗത്തില്‍ പണി തീര്‍ത്തത്. രാത്രി 9ന് ജോലി തുടങ്ങി 4.30ന് ഇരുഭാഗത്തുമായി രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ച് പുതിയ പാലവുമായി ബന്ധിപ്പിക്കുകയായിരുന്നു. 4.56ന് പാലത്തിലൂടെ ആദ്യ ഗുഡ്സ് ട്രെയിന്‍ കടന്നു പോയി.