മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു
പത്തനംതിട്ട മൈലപ്ര സഹകരണബാങ്ക് തട്ടിപ്പില്‍ നടപടി. ബാങ്ക് മുന്‍ ഭാരവാഹികളുടെയും ബന്ധുക്കളുടെയും സ്വത്തുവകകള്‍ ജപ്തി ചെയ്തു.
ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 18 കോടിയുടെ സ്വത്തുക്കളാണ് സഹകരണ വകുപ്പ് ജപ്തി ചെയ്തത്. ബാങ്കില്‍ ഈട് വെച്ചിട്ടുള്ള വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുന്നു എന്ന് അറിഞ്ഞാണ് ഉടന്‍ ജപ്തി നടപടിയെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. വന്‍ ക്രമക്കേട് നടന്ന ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു.
മൈലപ്ര സഹകരണ ബാങ്കില്‍ മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്ബത്തിക തിരിമറിയാണ് അസിസ്റ്റന്റ് രജിസ്റ്റാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അമൃത ഫാക്ടറിയില്‍ ഗോതമ്ബ് സ്റ്റോക്കിലെ പൊരുത്തക്കേടുകള്‍, നിക്ഷേപകരുടെ വായ്പയിലെയും നിക്ഷപത്തിലേയും വ്യക്തത കുറവ്, ബാങ്കിലെ സാമ്ബത്തിക പ്രതിസന്ധി ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത്.