സ്വര്‍ണ സമ്പാദ്യ പദ്ധതിയില്‍ 15 കോടിയുടെ തട്ടിപ്പ്; എറണാകുളത്തെ ആതിര ജ്വല്ലറി ഉടമകള്‍ പിടിയില്‍

സ്വര്‍ണ സമ്പാദ്യ പദ്ധതി തട്ടിപ്പ് കേസില്‍ പ്രതികളായ ആതിര ജ്വല്ലറി ഉടമകള്‍ പിടിയില്‍. ഹൈക്കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആതിര ഗോള്‍ഡ് ജ്വലറിയുടെ ഉടമകളായ പള്ളിപ്പുറം സ്വദേശികളായ ആന്റണി, ജോണ്സണ്, ജോബി, ജോസഫ് എന്നിവരാണ് പിടിയിലായത്. മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 50ലധികം പരാതികളാണ് ഇതിനോടകം ഇവര്‍ക്കെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വ്യാജ സ്വര്‍ണം നല്കി കബളിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു. സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതില്‍ ഭൂരിഭാഗവും.