zoom cars തട്ടിപ്പ് ; ഉടൻ ബാൻ ചെയ്യണമെന്ന് RTO
Zoom car ബാൻ ചെയ്യണമെന്ന നിർദേശവുമായി എറണാകുളം റീജിയണൽ ട്രാൻസ്പോർട് ഓഫീസ്.
zoom cars പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും നിരവധി പേര് zoom car ഓൺലൈൻ ആപ്ലിക്കേഷന്റെ ചതിയിൽ പെടുന്നുണ്ടെന്നും ചൂണ്ടി കാട്ടി നിരവധി പേർ രംഗത്ത് വന്നിരുന്നു . എന്നാൽ സൂം car ഓൺലൈൻ അപ്ലിക്കേഷൻ വഴി വാഹനം നൽകുകയും ഒടുവിൽ വാഹനം നഷ്ടമാവുകയും ചെയ്ത കൊച്ചി സ്വദേശികളായ ജോർജ് പറമ്പി , മുഹമ്മദ് സുഹൈൽ എന്നിവർ കേരള ഹൈ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ഹൈ കൊടതി wpc 26838/24 wpc39188/24 തുടങ്ങിയ ഹർജി യിന്മേലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ റീജിയണൽ ട്രാൻസ്പോർട് ഓഫീസ് നടത്തിയ അന്വേഷണത്തിൽ zoom cars പ്രവർത്തനം ലൈസെൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തുകയും zoom കാർ പ്രവർത്തനം ബാൻ ചെയ്യണമെന്ന അടിയന്തിര നിർദേശം പൊലീസിന് നൽകണമെന്ന് zoom cars ഇന്ത്യ ബഹുമാനപ്പെട്ട കോടതിക്ക് മറുപടി നൽകുകയുമാണ് ചെയ്തത് . ഇതിനിടയിൽ zoom cars ഓൺലൈൻ പ്രവർത്തനം zyber ക്രൈം ആണെന്ന് ബഹുമാനപ്പെട്ട ഹൈ കോടതി പരാമര്ശിക്കുകയുമുണ്ടായി . Adv മനീഷ രാധാകൃഷ്ണൻ, Adv ബിന്ദു, ജോർജ് പറമ്പി, മുഹമ്മദ് സുഹൈൽ എന്നിവർക്ക് വേണ്ടി നൽകിയ ഹര്ജിയിന്മേലാണ് ഉത്തരവ് .