കരളിൽ വളർന്ന കുഞ്ഞ് , മെഡിക്കല്‍ രംഗത്തെ തന്നെ അമ്പരപ്പിച്ച ഗർഭധാരണം

പ്രെഗ്നൻസി കാലഘട്ടം മാനസികമായും ശാരീരീകമായും അതീവ ശ്രദ്ധ വേണ്ടുന്ന ഒരു സമയമാണ് . ആ സമയത്തുള്ള മെഡിക്കൽ ചെക്കപ്പുകളും വളരെ പ്രധാപ്പെട്ടതാണ് ….
ബീജവും അണ്ഡവും അണ്ഡവാഹിനിക്കുഴലില്‍ ഫെലോപിയൻ ട്യൂബ് വച്ച് സംയോജിച്ച് ഗർഭപാത്രത്തിലേക്ക് നീങ്ങി വളരുന്നതാണ് സാധാരണ ഗർഭധാരണത്തിന്റെ ഘട്ടങ്ങള്‍. എന്നാല്‍ ഗർഭപാത്രത്തിലല്ലാതെ അണ്ഡവാഹിനിക്കുഴലിലോ, ഗർഭാശയമുഖത്തോ, അബ്ഡൊമിനല് കാവിറ്റിയിലോ വളരുന്ന അവസ്ഥയെയാണ് എക്ടോപിക് പ്രെഗ്നൻസി എന്നുപറയുന്നത്.,വ്യത്യസ്ത തരത്തിൽ എക്ടോപിക് പ്രെഗ്നൻസി കാണാറുണ്ട്
എന്നാൽ മെഡിക്കല്‍ രംഗത്തെ തന്നെ അമ്ബരപ്പിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത് ഉത്തർപ്രദേശില്‍ നിന്നാണ്. ഈ കേസിൽ ഭ്രൂണം വളർന്നത് കരളിലാണ് .ബുലന്ദേശ്വറില്‍ നിന്നുള്ള മുപ്പതുകാരിയുടെ കരളിലാണ് ഭ്രൂണം വളർന്നത്. എംആർഐ സ്കാനിങ്ങിനൊടുവില് യുവതിയുടെ ഗർഭപാത്രത്തിലല്ല മറിച്ച് കരളിലാണ് ഭ്രൂണം വളരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
പന്ത്രണ്ട് ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് കരളില്‍ വളർന്നത്. ഇൻട്രാഹെപറ്റിക് എക്ടോപിക് പ്രെഗ്നൻസി എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഭ്രൂണം കരളിലെ കോശങ്ങളില്‍ വളരുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യത്തേതാകും ഈ സംഭവമെന്നാണ് വിദഗ്ധർ കരുതുന്നത്.
ഇത്തരം ഗർഭാവസ്ഥയുടെ കാരണം വ്യക്തമായി അറിയില്ല, അണ്ഡവാഹിനിക്കുഴലിനുള്ളില് വളരെ നേരിയ നാരുകള്‍ പോലുള്ള സീലിയ ഉണ്ട്. ഇവയാണ് ബീജസങ്കലനത്തിന് മുൻപും പിൻപും അണ്ഡത്തെയും ഭ്രൂണത്തെയുമെല്ലാം ചലിക്കാൻ സഹായിക്കുന്നത്. എന്തെങ്കിലും അണുബാധ വന്നാല്‍ ഈ സീലിയയുടെ ചലനം നഷ്ടപ്പെടുകയും ഭ്രൂണത്തിന് അണ്ഡവാഹിനിക്കുഴലില്‍ നിന്ന് ഗർഭപാത്രഭിത്തിയിലെത്താൻ സാധിക്കാതെ വരികയും ചെയ്യാം. അപ്പോള്‍ ഭ്രൂണം അണ്ഡവാഹിനിക്കുഴലില്‍ തന്നെ വളരുന്നു.
ഇത് വളരെ നേർത്തതാണ്. ആറാഴ്ച വരെ മാത്രമേ ഭ്രൂണത്തിന് അവിടെ വളരാൻ സാധിക്കൂ. അതിനുശേഷം അണ്ഡവാഹിനിക്കുഴല്‍ പരമാവധി വികസിച്ച് പൊട്ടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുമ്ബോള്‍ വയറിനുള്ളില്‍ രക്തസ്രാവം സംഭവിക്കുകയും ജീവൻ തന്നെ അപകടത്തിലാകാനുള്ള സാധ്യതയുണ്ടാവുകയും ചെയ്യും.
ഗർഭധാരണം സാധാരണരീതിയില്‍ ഗർഭപാത്രത്തില്‍ തന്നെയാണോ എന്നറിയാൻ ആറാഴ്ചയ്ക്കുള്ളില്‍ അള്‍ട്രാസൗണ്ട് സ്കാൻ ചെയ്തുനോക്കും. ഗർഭപാത്രത്തിനുള്ളില്‍ സാധാരണ ഗർഭധാരണം കാണുന്നില്ലെങ്കില്‍ സിറം ബീറ്റ എച്ച്.സി.ജി ടെസ്റ്റ് ചെയ്തു നോക്കണം. ബീറ്റ എച്ച്.സി.ജി 1000-1500 യൂണിറ്റാകുമ്ബോള് തീർച്ചയായും ഗർഭപാത്രത്തിനുള്ളില്‍ സാധാരണ ഗർഭധാരണം വ്യക്തമാകണം, അല്ലെങ്കില്‍ 48 മണിക്കൂറിനുശേഷം വീണ്ടും ബീറ്റ എച്ച്.സി.ജി ടെസ്റ്റ് ചെയ്തുനോക്കണം. അപ്പോള്‍ ഈ അളവ് ഇരട്ടിയായിരിക്കും. അത് 66 ശതമാനം മാത്രമേ കൂടിയിട്ടുള്ളുവെങ്കില് അണ്ഡവാഹിനിക്കുഴലിലെ ഗർഭധാരണം സംശയിക്കേണ്ടതാണ്.
വളരെ നേരത്തേ തന്നെ ഇത് കണ്ടെത്തുകയാണെങ്കില്‍ മരുന്നുചികിത്സ പ്രയോജനപ്പെടുത്താം. അതിനു ചില മാനദണ്ഡങ്ങളുണ്ട്. ആരോഗ്യനില തൃപ്തികരമായിരിക്കണം. ബീറ്റ എച്ച്.സി.ജി. 3000mlUവിന് താഴെയായിരിക്കണം. വലിപ്പം 3.5 സെന്റിമീറ്ററില്‍ കുറവായിരിക്കണം, ഹൃദയസ്പന്ദനം തുടങ്ങിയിരിക്കാൻ പാടില്ല എന്നിവയാണവ. മരുന്ന് ഇഞ്ചക്ഷൻ നല്‍കിയശേഷം ബീറ്റ് എച്ച്.സി.ജി നില വിലയിരുത്തും. ഇത് സാധാരണ നിലയിലേക്ക് വരുന്നതുവരെ തുടർപരിശോധനകള്‍ ആവശ്യമാണ്.
മരുന്നു ചികിത്സയ്ക്കുള്ള മാനദണ്ഡങ്ങള്‍ പരിഗണിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കില്‍ സർജറി ആവശ്യമായിവരാം. അണ്ഡവാഹിനിക്കുഴല്‍ പൊട്ടി കഠിനമായ രക്തസ്രാവമുണ്ടെങ്കില്‍ അടിയന്തര സർജറി ആവശ്യമാണ്. ലാപ്രോസ്കോപിക് സർജറിയും ചെയ്യാം.
ചിലപ്പോള്‍ അണ്ഡവാഹിനിക്കുഴല്‍ മുഴുവനായും നീക്കേണ്ടതായി വരാറുണ്ട്. മറ്റുചിലപ്പോള്‍ ആംപുള്ളറി ഭാഗത്ത് അതായത് അണ്ഡവാഹിനിക്കുഴലിന്റെ ഏതാണ്ട് മധ്യഭാഗത്താണ് ഭ്രൂണമെങ്കില്‍ അത് ട്യൂബ് മില്‍ക്ക് പ്രക്രിയയിലൂടെ മാറ്റാൻ സാധിക്കും. അല്ലെങ്കില്‍ ട്യൂബില്‍ ഒരു മുറിവുണ്ടാക്കി മാറ്റാവുന്നതാണ്.
നേരത്തേ കണ്ടെത്തി വേഗം കൃത്യമായ ചികിത്സ നല്കിയാല് വലിയ സങ്കീർണതകള്‍ ഒഴിവാക്കാൻ സാധിക്കും. ഇത് വീണ്ടും വരാൻ സാധ്യതയുള്ളതിനാല്‍ അടുത്ത ഗർഭധാരണത്തിലും ജാഗ്രത പുലർത്തേണ്ടതാണ്.