ഒരു സെന്റിമീറ്റര്‍ വലിപ്പം, നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാം; ലോകത്തെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി
ലോകത്തെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി. തിയോമാര്‍ഗരിറ്റ മാഗ്നിഫിക്ക എന്ന ബാക്ടീരിയയെ കരീബിയനിലെ ഗ്വാഡലോപ്പില് ഉഷ്ണമേഖലാ കണ്ടല്‍ക്കാടുകളില്‍ നിന്നാണ് കണ്ടെത്തിയത്. വെളുത്ത നാരിന്റെ രൂപമുള്ള ഇവയ്ക്ക് ഒരു സെന്റിമീറ്റര്‍ വരെ നീളമുണ്ട്. അതുകൊണ്ടുതന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവയെ കാണാനാകും. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിപ്പമുണ്ടെന്ന് കരുതുന്ന ബാക്ടീരിയയേക്കാള്‍ 50 ഇരട്ടി വലിപ്പം ഇതിനുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
ഏകകോശ ജീവികളെക്കുറിച്ച് നിലവിലുള്ള സങ്കല്പം അനുസരിച്ചുള്ള സവിശേഷതകളല്ല ഇവയ്ക്കുള്ളത്. കോശപരിണാമ രീതികള്‍ക്ക് അനുസൃതമായി ബാക്ടീരിയകള്ക്ക ഇത്രയും വളരാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു. സങ്കീര്‍ണ്ണമായ ശരീരഘടനയാണ് ഇവയ്ക്കുള്ളത്. ആഴം കുറഞ്ഞ ഉഷ്ണമേഖലാ കടല്‍ ചതുപ്പു നിലങ്ങളിലെ കണ്ടല്ച്ചെടികളിലാണ് ഇവയെ കണ്ടെത്തിയത്.
മറ്റു സ്ഥലങ്ങളിലൊന്നും ഇവയെ കണ്ടെത്താനായിട്ടില്ല. മാത്രമല്ല, ആദ്യം ഇവയെ കണ്ടെത്തിയ പ്രദേശത്ത് ഇവയെ പിന്നീട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
Content Highlights: Bacteria, Science, Research, Scientists