ബോബിയെ പൂട്ടാൻ ഹണിറോസ് നടത്തിയ പഴുതടച്ച നീക്കം ഇങ്ങനെ
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാന്‍ ഹണി റോസ് നടത്തിയത് പഴുതടച്ച നീക്കം. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ 30 പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്കിയപ്പോള് ഉടന്‍ തന്നെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരുന്നു.എന്നാല്‍, ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി ഉയര്‍ത്തില്ലെന്നാണ് പൊലീസ് കരുതിയിരുന്നത്. തന്റെ പോസ്റ്റിന് താഴെ കമന്റ്ഇട്ട സാധാരണക്കാരനായ എറണാകുളം കുമ്ബളം സ്വദേശിയെ അറസ്റ്റ് ചെയ്തതോടെ ആണ് കളി മാറിയത് .ഈ അറസ്റ്റിന് പിന്നാലെയാണ് ബോബിക്കെതിരെ ഹണി പരാതി നല്കി. ഇതു പൊലീസിനെ വെട്ടിലാക്കുകയായിരുന്നു.കർത്തവ്യനിരതരായ കാക്കിപ്പടയ്ക്ക് ബോബിയെ അറസ്റ്റ് ചെയ്യാതെ ഗത്യന്തരമില്ലാത്ത അവസ്ഥയില്‍ എത്തുകയായിരുന്നു.
പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഹണി കൃത്യമായ നിയമ ഉപദേശത്തോട് കൂടി മറ്റുചിലര്‍ക്കെതിരെ ആദ്യം പരാതി നല്‍കിയത്. നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കാനാണ്. ബോബിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹണി എഡിജിപി മനോജ് എബ്രാഹം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ എന്നിവരെ നേരിട്ട് കണ്ടിരുന്നു.
ലൈംഗികച്ചുവയോടെയുള്ള അശ്ലീലഭാഷണത്തിനു ഭാരതീയ ന്യായസംഹിത വകുപ്പ് 75(4) പ്രകാരവും ഐ.ടി. നിയമം വകുപ്പ് 67 പ്രകാരവുമാണു കേസ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണു നടി പരാതി നല്‍കിയത്.
പൊതുവേദികളില്‍ മനഃപൂര്‍വം പിന്തുടര്ന്ന് ദ്വയാര്‍ഥപ്രയോഗങ്ങളിലൂടെ ഒരാള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നു ഹണി റോസ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്നാല്‍, പേര് വെളിപ്പെടുത്തിയിരുന്നില്ല. അത് ബോബി ചെമ്മണൂരാണെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ അഭ്യൂഹം പരന്നിരുന്നു. തന്റെ പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട 30 പേര്‍ക്കെതിരേ ഹണി പോലീസില്‍ പരാതിപ്പെട്ടു. നിലവിലുള്ള 30 കേസിനു പുറമേ അശ്ലീല കമന്റ് ഇടുന്നവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം ഉടന്‍ കേസെടുക്കാനാണു പോലീസ് തീരുമാനം.
ബോബി ചെമ്മണൂരിനെ അഭിസംബോധന ചെയ്തുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടിതന്നെയാണു പരാതിക്കാര്യം വെളിപ്പെടുത്തിയത്. ‘താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെതന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേ പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു’ എന്നാണ് ഹണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇന്‍സ്റ്റഗ്രാമിലടക്കം തനിക്കെതിരേ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീന്‍ഷോട്ടും നടി പോലീസിനു കൈമാറിയിരുന്നു.
ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്. ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും, മോശം തമ്പുകളും ഉപയോഗിച്ച, ഇരുപതോളം യൂട്യൂബർമാരുടെ പേരുകൾ നടി പൊലീസിന് ഉടൻ കൈമാറും.
അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് കൂടിയായിരുന്നു ഈ നീക്കം. റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേർന്ന് നടത്തിയ നീക്കം ലോക്കൽ പൊലീസിനെപ്പോലും അറിയിച്ചിരുന്നില്ല.
ഹണി റോസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച നിരവധി പേരാണ് രംഗത് വന്നിരിക്കുന്നത് .എന്നാൽ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത് മുൻമന്ത്രി ജി സുധാകരന്റെ വാക്കുകളാണ്.ബോബി ചെമ്മണൂരിന് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തില്‍. ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഉറപ്പായും തല്ലിയനെ. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി. അയാള്‍ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ ആരും പരാതി കൊടുക്കേണ്ടതില്ല ല്ലാതെ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ. എന്നിട്ട് അറസ്റ്റ് ചെയ്തോയെന്ന് സുധാകരൻ ചോദിച്ചു.
ലൈംഗികാധിക്ഷേപക്കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരിക്കുകയാണ് ജി സുധാകരൻ.ഒരു നാനി നടൻ പ്രയോഗമാണ് ബോബിക്കെതിരെ അദ്ദേഹം പറയുന്നത്. 15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ വൃത്തികെട്ടവൻ ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാള്‍ വെറും പ്രാകൃതനും കാടനുമാണ്. ജി സുധാകരൻ പറഞ്ഞു. കായംകുളം എംഎസ്എം കോളേജില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരിക്കുകയാണ് . ജാമ്യ ഹരജിയിൽ പ്രതിഭാഗത്തിനായി അഭിഭാഷകനായ ബി. രാമൻ പിള്ളയുടെ രാമൻപിള്ള അസോഷ്യേറ്റ്സാണ് ഹാജരാകുന്നത്.അന്നത്തെ വിഡിയോക്ലിപ്പുകൾ കാണാമെന്ന പ്രതിഭാഗം വാദം കോടതി തള്ളി.ഓപ്പൺ കോർട്ടിൽ ഇത്തരം വീഡിയോ കാണാൻ സാധിക്കില്ലെന്ന നിലപാടിലാണ് കോടതി.പ്രോസിക്യൂഷൻ വാദവും ശക്തമായ പ്രതിഭാഗം വാദവും കേട്ട കോടതി ഉച്ചയ്ക്ക് ശേഷം വിധിപറയാനായി കേസ് മാറ്റിയിരിക്കുകയാണ്.