പണമടച്ചാൽ കൂടുതൽ സൗകര്യങ്ങൾ: ടെലഗ്രാം ആപ്പിൻ്റെ പ്രീമിയം വേര്‍ഷന്‍ വരുന്നു
ദീര്‍ഘ കാല സൗജന്യ സേവനത്തിന് ശേഷം പ്രീമിയം വേര്‍ഷനുമായി ടെലഗ്രാം ആപ്പ്. നിലവില്‍ ലഭിക്കുന്ന ടെലഗ്രാം സേവനങ്ങളുടെ ഇരട്ടി സേവനങ്ങളാണ് പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന പ്രീമിയം വേർഷനിൽ ലഭ്യമാകുക. പുതിയ പ്രീമിയം പ്ലാന്‍ തെരഞ്ഞെടുക്കുന്നതിലൂടെ ആയിരം ചാനലുകള്‍ വരെ സബ്സ്ക്രൈബ് ചെയ്യാനും ഇരുപത് ചാറ്റ് ഫോള്‍ഡറുകളിലായി 200 ചാറ്റുകള്‍ വീതം ഉപയോഗിക്കാനും ഉപയോക്താക്കള്‍ക്ക് കഴിയും.
നിലവിലുള്ള സൗജന്യ വേർഷനിൽ രണ്ട് ജിബി വരെയുള്ള ഫയലുകളാണ് അപ്ലോഡ് ചെയ്യാൻ കഴിയുന്നതെങ്കിൽ പ്രീമിയം വേർഷനിൽ ഇത് നാല് ജിബി വരെയാണ്. എക്സ്ട്രാ ആനിമേറ്റഡ് റിയാക്ഷനുകൾ, പ്രീമിയം സ്റ്റിക്കറുകള്‍ എന്നിങ്ങനെ പല ഫീച്ചറുകളും പുതിയ പ്രീമിയം വേര്‍ഷനിലുണ്ടാകും. വോയിസ് മെസേജുകള്‍ എഴുത്തുകളാക്കാനും സാധിക്കും. കൂടാതെ പ്രീമിയം അക്കൌണ്ടില്‍ പരസ്യങ്ങളും ഒഴിവാക്കും. എന്നാൽ പ്രീമിയം വേര്‍ഷന്‍ സബ്സ്ക്രൈബ് ചെയ്യാനുള്ള ചാർജ് എത്രയാകുമെന്നതില്‍ ടെലഗ്രാം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.