ആഷസ് രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് തോറ്റു
ആഷസ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഓസ്ട്രേലിയ. രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റ് വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ജയത്തിലേക്ക് വെറും 65 റണ്‍സ് മാത്രമായിരുന്നു ഓസ്ട്രേലിയയ്ക്ക് ആവശ്യമായി വന്നത്. 2 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 69 റണ്‍സ് എടുത്താണ് വിജയം സ്വന്തമാക്കിയത്. ഓസീസ് 10 ഓവറില്‍ ജയം കണ്ടെത്തി.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 334 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് ഒന്നാം ഇന്നിങ്സ് തുടങ്ങിയത്. അവര്‍ 511 റണ്‍സെന്ന കൂറ്റന്‍ സ്കോറുയര്‍ത്തി 177 റണ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിനു വലിയ സ്കോറുയര്‍ത്താനായില്ല. അവരുടെ പോരാട്ടം 241 റണ്‍സില്‍ അവസാനിച്ചു.
ഗാബയിൽ പകൽ- രാത്രി മത്സരമായി പിങ്ക് പന്തിൽ അരങ്ങേറിയ പോരാട്ടത്തിന്റെ രണ്ടിന്നിങ്സിലും സമസ്ത മേഖലകളിലും സർവാധിപത്യം സ്ഥാപിച്ചാണ് ഓസീസ് ജയം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 2-0ത്തിനു മുന്നിൽ.













