ടോസ് ഓസ്ട്രേലിയയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇടവേളയ്ക്കു ശേഷം ഇതിഹാസങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും അന്താരാഷ്ട്ര പോരിനായി കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.
പ്ലെയിങ് ഇലവനില്‍ മൂന്ന് ഓള് റൗണ്ടര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഇടം പിടിച്ചത്. പേസര്‍മാരായി ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരുണ്ട്. കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.
ടെസ്റ്റ് ക്യാപ്റ്റന്‍സിക്കു പിന്നാലെ ഇന്ത്യയുടെ ഏകദിന നായകനായുള്ള ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റത്തിനും പെര്‍ത്ത് സാക്ഷിയാകും. ചാംപ്യന്‍സ് ട്രോഫിയില്‍ അപരാജിതരായി കിരീടം നേടിയ ശേഷമാണ് രോഹിത് ശര്‍മയില്‍ നിന്നു ഗില്‍ ഇന്ത്യയുടെ ഏകദിന നായക പദവി ഏറ്റെടുക്കുന്നത്.