മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഉജ്വല വിജയം; രോഹിതിന് സെഞ്ച്വറി, കോഹ്ലിക്ക് ഫിഫ്റ്റി
സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയം. മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ സെഞ്ച്വറിയും വിരാട് കോഹ്ലിയുടെ അർധശതകവും ഇന്ത്യൻ വിജയത്തിന് തുണയായി.
9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രോഹിത് ശർമ്മ 121 റൺസുമായും വിരാട് കോഹ്ലി 74 റൺസുമായും പുറത്താകാതെ നിന്നു. വൺ ഡൗൺ ആയി ഇറങ്ങിയ വിരാട് കോലി അർദ്ധ സെഞ്ച്വറി നേടി. കോലിയുടെ ഏകദിനത്തിലെ 75ആം അർദ്ധ സെഞ്ച്വറിയാണ്. കഴിഞ്ഞ രണ്ടു മത്സരത്തിലും പൂജ്യത്തിന് പുറത്തായ കോലി ഇന്ന് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ ക്യാമ്പിന് സന്തോഷ വാർത്തയാണ്. 24 റണ്‍സെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.












