ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2025: കപ്പില്‍ മുത്തമിട്ട് അഴീക്കോടന്‍ അച്ചാംതുരുത്തി

അഞ്ചരക്കണ്ടി പുഴയിലെ ആവേശം നിറഞ്ഞ മത്സരത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി അഴീക്കോടന്‍ അച്ചാംതുരുത്തി ചാമ്പ്യന്‍സ് ബോട്ട് ലീഗ് ജേതാക്കളായി. ആകെ 15 ചുരുളന്‍ വള്ളങ്ങള്‍ അണിനിരന്ന മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് വയല്‍ക്കര വെങ്ങാട്ടിനെയും മൂന്നാം സ്ഥാനത്ത് പാലിച്ചോന്‍ അച്ചാംതുരുത്തിയെയും പിന്നിലാക്കിയാണ് അഴീക്കോടന്‍ അച്ചാംതുരുത്തി കപ്പടിച്ചത്.
അണിയത്ത് സജിരാജ്, അമരത്ത് കെ പി വിജേഷ് എന്നിവർ വള്ളം നിയന്ത്രിച്ചു. ദിപേഷ് ആയിരുന്നു ടീം മാനേജര്‍. വന്‍ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വിജയികള്‍ ട്രോഫി ഏറ്റുവാങ്ങി.
1.54.611 ന് ഫിനിഷ് ചെയ്താണ് വയല്‍ക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പാലിച്ചോന്‍ അച്ചാം തുരുത്തി എ ടീം 1.56.052 ന് മൂന്നാം സ്ഥാനവും നേടി. ന്യൂ ബ്രദേഴ്സ് മയ്യിച്ച നാല്, എ.കെ.ജി പോടോത്തുരുത്തി എ ടീം അഞ്ച്, നവോദയ മംഗലശ്ശേരി ആറ്, കൃഷ്ണപിള്ള കാവുംചിറ ഏഴ്, എ കെ ജി മയ്യിച്ച ഏട്ട്, വയല്‍ക്കര മയ്യിച്ച ഒന്‍പത് എന്നിങ്ങനെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.