ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കം

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചാമ്പ്യന്‍സ്ട്രോഫി ഏകദിന ക്രിക്കറ്റിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ന് കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍, നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാന് ന്യൂസിലന്‍ഡിനെ നേരിടും. ഫെബ്രുവരി 20-ന് ബംഗ്ലാദേശ്, 23-ന് പാകിസ്താന് ടീമുകളുമായാണ് ഇന്ത്യക്ക് മത്സരങ്ങള്‍.
2017ലെ അവസാന സീസണില്‍ ചാംപ്യന്മാരായ പാക്കിസ്ഥാനാണ് ഇത്തവണ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് ഇന്ത്യയെ തോല്പിച്ചായിരുന്നു പാക്കിസ്ഥാന് കിരീടം നേടിയത്. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന് ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയൊരുക്കുന്നത്. 1996ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് പാക്കിസ്ഥാന് അവസാനമായി ആതിഥ്യമരുളിയ ഐസിസി ടൂര്‍ണമെന്റ്. ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാന്‍ തയാറാവാത്തതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാകും.