3 അര്‍ധ സെഞ്ച്വറികള്‍; ആഷസ് ടെസ്റ്റിൽ ഓസീസ് തിരിച്ചടിക്കുന്നു
രണ്ടാം ആഷസ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ കരുത്തോടെ മുന്നോട്ട് കുതിക്കുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ ജാക്ക് വെതറാള്‍ഡ്, ലാബുഷെയ്ന് എന്നിവര്‍ക്കു പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറി നേടി.
5 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ ഓസീസിന് 42 റണ്‍സ് കൂടി മതി. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 334 റണ്‍സില്‍ ഓള് ഔട്ടാക്കിയാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്.
വെതറാള്‍ഡ് 72 റണ്‍സ് എടുത്തപ്പോള്‍ ലാബുഷെയ്ന് 65 റണ്‍സ് സ്വന്തമാക്കി. മറ്റൊരു ഓപ്പണര്‍ ട്രാവിസ് ഹെഡ് 33 റണ്‍സുമായി മടങ്ങി. സ്കോര്‍ 77ല്‍ എത്തിയപ്പോഴാണ് ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 45 റൺസെടുത്ത കാമറോൺ ഗ്രീനാണ് പുറത്തായ നാലാമൻ. അഞ്ചാം വിക്കറ്റായി സ്മിത്ത് 61 റൺസുമായി ഔട്ടായി.













