ട്വന്റി20 പവര്‍പ്ലെ റെക്കോര്‍ഡ് ഭേദിച്ച് ഓസീസ്; 6 ഓവറില്‍ നേടിയത് 113 റണ്‍സ്

സ്കോട്ട്ലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ വമ്ബൻ റെക്കോർഡുകള്‍ മറികടന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം.
അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ പവർപ്ലേ ഓവറുകളില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന ടീമെന്ന റെക്കോർഡാണ് ഓസ്ട്രേലിയ മത്സരത്തില്‍ നേടിയത്. മത്സരത്തില്‍ തങ്ങളുടെ ഇന്നിങ്സിലെ ആദ്യ 6 ഓവറില്‍ 113 റണ്‍സാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.
ഓപ്പണർ ട്രാവീസ് ഹെഡിന്റെ വെടിക്കെട്ടാണ് ഓസ്ട്രേലിയയ്ക്ക് ഈ തകർപ്പൻ റെക്കോർഡ് സമ്മാനിച്ചത്. ഇതിന്റെ ബലത്തില്‍ ഓസ്ട്രേലിയ മത്സരത്തില്‍ അനായാസം വിജയം സ്വന്തമാക്കുകയും ചെയ്തു. കേവലം പത്താം ഓവറില്‍ തന്നെ വിജയം നേടാൻ ഓസ്ട്രേലിയയ്ക്ക് മത്സരത്തില്‍ സാധിച്ചു.