ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ഓസ്ട്രേലിയയ്ക്ക്, ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്
ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയില്‍ സിഡ്നി ടെസ്റ്റും വിജയിച്ച് ഓസ്ട്രേലിയ പരമ്പര 3-1 ന് സ്വന്തമാക്കി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ജയം നേടിയത്. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം.
അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.
ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് ഓസീസ് യോഗ്യത നേടി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ന് രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 58 ന് 3 എന്ന നിലയില്‍ എത്തിയിരുന്നു. 45 പന്തില്‍ 41 റണ്‍സ് നേടിയ ഉസ്മാന് ഖവാജയാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ ടോപ് സ്കോറര്‍.