പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് ജോസ് ബട്ലറുടെ ഇംഗ്ലണ്ടിന്റെ ശ്രമം.
ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ബാറ്റിങ്ങില്‍ ഫോമിലാവേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോഹ് ലിക്കും നിര്‍ണായകമാണ്. ഫോമിലേക്ക് എത്തിയില്ലെങ്കില്‍ ഏകദിന ടീമിലും താരങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചേക്കും.